Clash | കണ്ണൂരില്‍ കെ എസ് യു കലക്‌ട്രേറ്റ് മാര്‍ചില്‍ സംഘര്‍ഷം; ബാരികേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റുചെയ്ത് നീക്കി
Nov 7, 2023, 18:00 IST
കണ്ണൂര്‍: (KVARTHA) ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പ്രതിഷേധം നടത്തുന്നവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ഭരണകൂട ഭീകരതയാണെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു. കേരള വര്‍മ കോളജിലെ ശ്രീക്കുട്ടന്റെ വിജയം ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനത്തിലൂടെ അട്ടിമറിച്ച ഭരണകൂട ഗൂഢാലോചനയ്ക്കെതിരെ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നടത്തിയ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തിരുവനന്തപുരത്ത് കെ എസ് യു നടത്തിയ പ്രകടനത്തിന് നേരെ പൊലീസ് അക്രമം അഴിച്ചു വിട്ടതില്‍ പ്രതിഷേധിച്ച് കെ എസ് യു സംസ്ഥാന കമിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ജില്ലയില്‍ പൂര്‍ണം.
ഡി സി സിയില്‍ നിന്നും കെ എസ് യു പ്രവര്‍ത്തകര്‍ പ്രകടനമായി കലക്‌ട്രേറ്റിലേക്ക് മാര്‍ച് സംഘടിപ്പിച്ചു. കലക്‌ട്രേറ്റിന് മുന്നില്‍ നിന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ ഛായചിത്രം പ്രവര്‍ത്തകര്‍ കത്തിച്ച് പ്രതിഷേധിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ബലം പ്രയോഗിച്ച് കെ എസ് യു നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത് ഏറെനേരം സംഘര്‍ഷാവസ്ഥയുണ്ടാക്കി.
കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍, സംസ്ഥാന സമിതി അംഗം ആകാശ് ഭാസ്‌കരന്‍, കണ്ണൂര്‍ കെ എസ് യു ബ്ലോക് പ്രസിഡന്റ് രാഗേഷ് ബാലന്‍, അഷിത്ത് അശോകന്‍, ഹരികൃഷ്ണന്‍ പാളാട്, അര്‍ജുന്‍ കോറോം, അജ്സാം മയ്യില്‍, അക്ഷയ് മാട്ടൂല്‍, ബിതുല്‍ ബാലന്‍, തീര്‍ത്ത നാരായണന്‍, അനഘ പയ്യന്നൂര്‍, അനുശ്രീ കെ, ശ്രീരാഗ് പുഴാതി, മുഹമ്മദ് റിസ് വാന്‍ സി എച്, അഭിജിത്ത് കാപ്പാടാന്‍, പ്രകീര്‍ത്ത് മുണ്ടേരി എന്നിവര്‍ നേതൃത്വം നല്‍കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.