Denial | നവീന്‍ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ ദിവ്യയെ വിളിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍
● കുടുംബത്തിന്റെ ആരോപണം കളക്ടര്‍ തള്ളി.
● എഡിഎം മരിക്കുന്നതിന് മുന്‍പ് പി പി ദിവ്യയുമായി സംസാരിച്ചു.
● മൊഴി നല്‍കിയ കാര്യങ്ങള്‍ തുറന്നുപറയാന്‍ കഴിയില്ല.
കണ്ണൂര്‍: (KVARTHA) താന്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യയെ (PP Divya), എഡിഎം നവീന്‍ ബാബുവിന്റെ (Naveen Babu) യാത്രയയപ്പ് സമ്മേളനത്തിലേക്ക് വിളിച്ചിട്ടില്ലന്ന മൊഴിയില്‍ ഉറച്ച് കണ്ണൂര്‍ ജില്ല കളക്ടര്‍ അരുണ്‍ കെ വിജയന്‍ (Arun K Vijayan). പൊലീസിന് നല്‍കിയ മൊഴിയിലാണ് കളക്ടര്‍ നിലപാട് ആവര്‍ത്തിച്ചത്.
നവീന്‍ ബാബുവുമായി ഉണ്ടായിരുന്നത് നല്ല ബന്ധമായിരുന്നു. എഡിഎമ്മിന്റെ അവധി അപേക്ഷ വെച്ചുതാമസിപ്പിച്ചുവെന്ന കുടുംബത്തിന്റെ ആരോപണം കളക്ടര്‍ തള്ളി. നവീന്‍ ബാബു മരിക്കുന്നതിന് മുന്‍പ് പി പി ദിവ്യയുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ സംഭവത്തിന് ശേഷം ദിവ്യയെ വിളിച്ചിട്ടില്ല. മൊഴി നല്‍കിയ മുഴുവന്‍ കാര്യങ്ങളും തുറന്നുപറയാന്‍ കഴിയില്ലെന്നും കളക്ടര്‍ അരുണ്‍ കെ വിജയന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം, കലക്ടറുടെ നിര്‍ദേശപ്രകാരമാണ് യോഗത്തിനെത്തിയതെന്നാണ് തലശേരി കോടതിയില്‍ സമര്‍പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ദിവ്യ വ്യക്തമാക്കിയിരിക്കുന്നത്. യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ ആക്ഷേപിച്ചതിനെ പിന്നാലെയാണ് എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയത്.
#KannurCollector #PPDivya #NaveenBabu #Farewell #Controversy #Kerala #Investigation #Death #Allegation