Kannur Collector | മാലിന്യ ശേഖരണത്തിന് യൂസേഴ്സ് ഫീ നല്‍കാത്തവര്‍ക്ക് നോടീസ് നല്‍കുമെന്ന് കണ്ണൂര്‍ കലക്ടര്‍
Jan 14, 2023, 22:32 IST
കണ്ണൂര്‍: (www.kvartha.com) ജില്ലയിലെ ഖരമാലിന്യ ശേഖരണം നൂറ് ശതമാനത്തിലെത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പറഞ്ഞു. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ബ്ലോക് തല ശുചിത്വ ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിലാണ് നിര്‍ദേശം. ഖരമാലിന്യ ശേഖരണം വര്‍ധിപ്പിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക യോഗം ചേരണം. മാലിന്യം ശേഖരിക്കുമ്പോള്‍ ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് യൂസര്‍ ഫീ നല്‍കാത്ത വീട്ടുകാര്‍ക്കും സ്ഥാപനങ്ങള്‍ക്കും രേഖാമൂലം നോടീസ് നല്‍കും. ഉത്സവങ്ങളും മറ്റ് ആഘോഷങ്ങളും ഉള്‍പെടെ നൂറിലധികം പേര് പങ്കെടുക്കുന്ന പരിപാടികള്‍ മുന്‍കൂട്ടി തദ്ദേശ സ്ഥാപനങ്ങളില്‍ അറിയിക്കണമെന്ന തീരുമാനം കര്‍ശനമാക്കണം.
ഇവിടങ്ങളില്‍ പരിശോധന നടത്തി ഹരിത പെരുമാറ്റചട്ടം പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ജില്ലയിലെ പൊതു റോഡുകള്‍, വഴികള്‍ എന്നിവ ശുചിത്വ കാംപയിനിലൂടെ ശുചീകരിക്കണം. വേനല്‍ക്കാലത്ത് തോടുകള്‍, ആഴം കുറഞ്ഞ പുഴകള്‍ എന്നിവിടങ്ങളില്‍ തടയണ നിര്‍മിക്കണമെന്നും കലക്ടര്‍ പറഞ്ഞു. നിരോധിച്ച പി വി സി ഫ്ളക്സുകള്‍ നിര്‍മിക്കുന്നതും ഉപയോഗിക്കുന്നതും തടയണം. പകരം പുനചക്രമണ സാധ്യതയുള്ള തുണി, പേപര്‍, പോളി എതിലിന്‍ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കലക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ഹരിത കേരളം മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ശുചിത്വ മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ എം സുനില്‍കുമാര്‍, അസി. ഡവലപ്മെന്റ് കമീഷ്ണര്‍ ജെനറല്‍ ഡി വി അബ്ദുല്‍ ജലീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kannur, Top-Headlines, District Collector, Environmental Problems, Environment, Waste Dumb, Kannur Collector syas that will give notice to those who do not pay user fee for garbage collection.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.