Cleaning | കണ്ണൂര്‍ കോര്‍പറേഷന്‍ സ്വച്ഛതാ ഹി സേവപരിപാടിയുടെ ഭാഗമായി വിവിധ വാര്‍ഡുകളില്‍ ശുചീകരണം നടത്തി
Oct 1, 2023, 21:56 IST
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ കോര്‍പറേഷന്‍ മാലിന്യ വിമുക്ത നവ കേരളം സ്വച്ഛത ഹി സേവ പരിപാടിയുടെ ഭാഗമായി വിവിധ വാര്‍ഡുകളില്‍ ശുചീകരണം നടത്തി. ടെമ്പിള്‍ ഡിവിഷനില്‍ ഗാന്ധിസ്‌ക്വയര്‍ പരിസരത്ത് നടന്ന ശുചീകരണം മേയര്‍ അഡ്വ ടിഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ടിജെ അരുണ്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ എംപി രാജേഷ്, ക്ലീന്‍ സിറ്റി മാനേജര്‍ പിപി ബൈജു, പബ്ലിക് ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാരായ വി സജില, സന്തോഷ് കുമാര്‍, ആര്‍ രേഷ്മ റസിഡന്റ് അസോസിയേഷന്‍ ഭാരവാഹികളായ
ഒകെ സലീഷ്, എ ഉണ്ണികൃഷ്ണന്‍, എംവി സന്ദീപ്, കെ പ്രശോഭ്, ഉഷ ഇ, പ്രീത കെപി, ബിന്ദു പി, പുഷ്പ രമേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തളാപ്പില്‍ തളാപ്പ് റെസിഡന്റ് അസോസിയേഷന്‍, ഡ്രീം നഗര്‍ റെസിഡന്റ് അസോസിയേഷന്‍, യൂനിറ്റി റെസിഡന്റ് അസോസിയേഷന്‍ എന്നിവര്‍ ക്ലീനിംഗില്‍ പങ്കെടുത്തു. കോര്‍പറേഷന്റെ 55 വാര്‍ഡുകളിലും ശുചീകരണത്തിന് ഡെപ്യൂടി മേയര്‍ കെ ശബീന ടീചര്‍, സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാര്‍, റസിഡന്റ് അസോസിയേഷന്‍, പൊതു ജനങ്ങള്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കാളികളായി.

Keywords: Kannur Corporation conducted cleaning in various wards as part of Swachhta Hi Seva program, Kannur, News, Kannur Corporation, Cleaning, Health, Inauguration, Pledge, Swachhta Hi Seva, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.