Bokashi Buckets | ഗാര്‍ഹിക മാലിന്യ സംസ്‌കരണത്തിനായി പുത്തന്‍ മാര്‍ഗവുമായി കണ്ണൂര്‍ കോര്‍പറേഷന്‍: ബൊകാഷി ബകറ്റുകള്‍ വിതരണം ചെയ്തു
Dec 19, 2023, 19:11 IST
കണ്ണൂര്‍: (KVARTHA) ഗാര്‍ഹിക മാലിന്യ നിര്‍മാര്‍ജനത്തിനായി നൂതന രീതികളുമായി കണ്ണൂര്‍ കോര്‍പറേഷന്‍. ഗാര്‍ഹിക അജൈവ മാലിന്യ സംസ്‌കരണത്തിനുള്ള പുതിയ സംവിധാനമായ ബൊകാഷി ബകറ്റുകള്‍ കണ്ണൂര്‍ കോര്‍പറേഷന്‍ വിതരണം ചെയ്തു. കോര്‍പറേഷന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി ആറു ലക്ഷത്തോളം രൂപ ചെലവഴിച്ച് 30 ലിറ്റര്‍ കപാസിറ്റിയുള്ള 219 ബൊകാഷി ബകറ്റുകളാണ് വിതരണം ചെയ്യുന്നത്.
ഇതില്‍ ഗുണഭോക്തൃവിഹിതം അടച്ച 180 ബൊകാഷി ബകറ്റുകളാണ് കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ മേയര്‍ അഡ്വ ടി ഒ മോഹനന്‍ വിതരണം ചെയ്തത്. ജൈവമാലിന്യം ബകറ്റില്‍ സൂക്ഷിച്ച് അതിലേക്ക് ബാക്ടീരിയ ചേര്‍ത്ത് വളമാക്കുന്ന രീതിയാണ് ബൊകാഷി. അടുക്കള മാലിന്യത്തെ ബൊകാഷിയിലൂടെ വളമാക്കി മാറ്റുമ്പോള്‍ ഒരു തരത്തിലുള്ള ദുര്‍ഗന്ധമോ പുഴുക്കളോ ഉണ്ടാവില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
വീടിനകത്തു തന്നെ സൂക്ഷിക്കാന്‍ സാധിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്. വായു കടക്കാത്ത രീതിയിലാണ് ബൊകാഷി ബകറ്റിന്റെ രൂപകല്‍പ്പന. ഗ്ലോബല്‍ ഫാര്‍മസ്യൂടികല്‍സാണ് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്ത് നടത്തിയത്. ഗാര്‍ഹിക മാലിന്യ സംസ്‌കരണത്തിനയുള്ള 3500 ഓളം റിങ് കംപോസ്റ്റുകള്‍ അടുത്ത് തന്നെ വിതരണം ചെയ്യും.
പരിപാടിയില്‍ ഡെപ്യൂടി മേയര്‍ കെ ശബീന ടീചര്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍മാരായ എം പി രാജേഷ്, അഡ്വ പി ഇന്ദിര, കൗണ്‍സിലര്‍മാരായ കൂക്കിരി രാജേഷ്, പി വി ജയസൂര്യന്‍, ബീബി, കോര്‍പറേഷന്‍ പ്ലാന്‍ റിസോഴ്‌സ് പേഴ്‌സന്‍ പി പി കൃഷ്ണന്‍ മാസ്റ്റര്‍, കോര്‍പറേഷന്‍ ആസൂത്രണ കമിറ്റി ഉപാധ്യക്ഷന്‍ സി കെ വിനോദ്, ക്ലീന്‍ സിറ്റി മാനേജര്‍ പി പി ബൈജു തുടങ്ങിയവര്‍ സംസാരിച്ചു.
വീടിനകത്തു തന്നെ സൂക്ഷിക്കാന്‍ സാധിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്. വായു കടക്കാത്ത രീതിയിലാണ് ബൊകാഷി ബകറ്റിന്റെ രൂപകല്‍പ്പന. ഗ്ലോബല്‍ ഫാര്‍മസ്യൂടികല്‍സാണ് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്ത് നടത്തിയത്. ഗാര്‍ഹിക മാലിന്യ സംസ്‌കരണത്തിനയുള്ള 3500 ഓളം റിങ് കംപോസ്റ്റുകള്‍ അടുത്ത് തന്നെ വിതരണം ചെയ്യും.
Keywords: Kannur Corporation with new method for household waste management: Bokashi buckets distributed, Kannur, News, Kannur Corporation, Waste Management, Bokashi Buckets, Distributed, Household, Compost, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.