Accident | പാനൂരില്‍ നിയന്ത്രണംവിട്ട ജീപ് വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞ് ദമ്പതികള്‍ക്ക് പരുക്കേറ്റു

 


കണ്ണൂര്‍: (www.kvartha.com) പാനൂരിനടുത്ത് പാറാട് ജീപ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ് ദമ്പതികള്‍ക്ക് പരുക്കേറ്റു. ജീപിലുണ്ടായിരുന്ന നാദാപുരം വിലങ്ങാട് സ്വദേശികളായ സജി തോമസ്, ഭാര്യ റെജി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച (12.09.2023) രാവിലെ ഏഴേകാലിനാണ് അപകടം.

കെ എല്‍ 18 ജെ 7516 നമ്പര്‍ ബൊലേറോ ജീപ് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. കൊളവല്ലൂര്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിനും ടി പി ജി എം മെമ്മോറിയല്‍ യൂപി സ്‌കൂളിനും ഇടയ്ക്കായുള്ള വളവിലാണ് സംഭവം. നിയന്ത്രണംതെറ്റിയ ജീപ് സമീപത്തെ നീളപ്പറമ്പത്ത് കുഞ്ഞമ്മദിന്റെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. അപകടം രാവിലെയായതിനാല്‍ വന്‍ ദുരന്തമാണ് വഴിമാറിയത്.

സ്‌കൂള്‍ കുട്ടികള്‍ അടക്കം സഞ്ചരിക്കുന്ന ഏറ്റവും തിരക്കേറിയ ജങ്ഷന്‍ കൂടിയാണിത്. ഉഗ്ര ശബ്ദത്തോടെയാണ് ജീപ് താഴേക്ക് പതിച്ചത്. അപകടവിവരമറിഞ്ഞെത്തിയ പൊലീസും സമീപവാസികളും വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ചാ മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവരുടെ പരുക്ക് സാരമുളളതല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

കാസര്‍കോട്ടെ ഭാര്യാ വീട്ടില്‍ നിന്നും നാദാപുരം വിലങ്ങാടേക്കുള്ള യാത്രയിലായിരുന്നു ദമ്പതികള്‍. അപകടത്തില്‍ ജീപ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സംഭവത്തില്‍ പാനൂര്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Accident | പാനൂരില്‍ നിയന്ത്രണംവിട്ട ജീപ് വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞ് ദമ്പതികള്‍ക്ക് പരുക്കേറ്റു

Keywords: News, Kerala, Kerala-News, Accident-News, Kammur News, Panur News, Jeep, Bolero, Accident, Injured, Couple, Kannur: Couple injured in Jeep went out of control and overturned in the backyard at Panur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia