Arrested | പൊള്ളാച്ചിയില്‍ കോളജ് വിദ്യാര്‍ഥിനിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന കേസ്; യുവ ദമ്പതികള്‍ കണ്ണൂരില്‍ പിടിയില്‍
May 4, 2023, 13:14 IST
കണ്ണൂര്‍: (www.kvartha.com) പ്രണയം നടിച്ചു കൂട്ടി കൊണ്ടുപോയി കോളജ് വിദ്യാര്‍ഥിനിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികളായ ഭര്‍ത്താവും ഭാര്യയും കണ്ണൂര്‍ നഗരത്തില്‍ അറസ്റ്റില്‍. കോയമ്പതൂര്‍ സ്വദേശി സുജയ് (32) ഇയാളുടെ ഭാര്യയും മലയാളിയുമായ രേഷ്മ (25) എന്നിവരെയാണ് കണ്ണൂര്‍ എ സി പി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. തമിഴ്‌നാട് സ്വദേശിനിയായ സുബ്ബുലക്ഷ്മിയാണ് കൊല്ലപ്പെട്ടത്.
കണ്ണൂര്‍ പൊലീസ് പറയുന്നത്: തമിഴ്‌നാട് പൊള്ളാച്ചിയിലെ മഹാലിംഗപുരം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ സുബ്ബുലക്ഷ്മിയെ കൊന്ന് സ്വര്‍ണം തട്ടിയെടുത്ത കേസിലെ പ്രതികളായ യുവ ദമ്പതികളാണ് പൊലീസിന്റെ പിടിയിലായത്. മെയ് രണ്ടിന് പ്രതിയായ സുജയ് യുടെ കാമുകിയായ പെണ്‍കുട്ടിയെ രണ്ടുപേരും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം ബൈകില്‍ നാട് വിടുകയായിരുന്നു.
സംഭവത്തില്‍ തമിഴ്‌നാട് പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് പ്രതികള്‍ കണ്ണൂര്‍ ജില്ലയിലൂടെ കടന്നുപോകുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് കണ്ണൂര്‍ എ സി പിയുടെ നേതൃത്വത്തില്‍ ടൗണ്‍ പൊലീസ് നടത്തിയ വ്യാപക തെരച്ചിലില്‍ പ്രതികളെ ഗ്രീന്‍ പാര്‍ക് റെസിഡന്‍സിയില്‍ നിന്നും പിടികൂടുകയായിരുന്നു. തുടര്‍ന്ന് തമിഴ്‌നാട് പൊലീസെത്തി പ്രതികളെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി.
Keywords: News, Kerala-News, Kerala, News-Malayalam, Crime-News, Crime, Arrested, Accused, Police, Kannur, Tamil Nadu, Couple, College Student, Kannur: Couples arrested in college student murder case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.