കണ്ണൂര്‍: (www.kvartha.com 10.04.2022) ചെങ്കടലായി കണ്ണൂര്‍, പുതു ചരിത്രമെഴുതി പാര്‍ടി കോണ്‍ഗ്രസ് ചരിത്രത്തിന്റെ സുവര്‍ണ ലിപികളില്‍ സ്ഥാനം പിടിച്ചു. കണ്ണൂരിന്റെ രാഷ്ട്രീയ കരുത്തും ഇടതുപക്ഷ വികാരവും സമന്വയിപ്പിച്ചപ്പോള്‍ സിപിഎം ഇരുപത്തിമൂന്നാം പാര്‍ടി കോണ്‍ഗ്രസ് ചരിത്രസംഭവമായി.
കണ്ണൂര്‍ നഗരം ഇതുവരെ കാണാത്ത ജനസമുദ്രമാണ് സമാപന സമ്മേളന വേദിയായ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ എകെജി നഗറിലേക്ക് ചെങ്കൊടിയേന്തി ഒഴുകിയെത്തിയത്.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്‍പെടെ ലക്ഷങ്ങളാണ് സമാപന സമ്മേളന വേദിയില്‍ എത്തിയത്.
സിപിഎം പാര്‍ടി കോണ്‍ഗ്രസിനെ അവിസ്മരണമാക്കി ചെങ്കടല്‍ പ്രവാഹമുണ്ടായതോടെ വൈകുന്നേരത്തോടെ തന്നെ സ്റ്റേഡിയം നിറഞ്ഞിരുന്നു. ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് ഇ കെ നായനാര്‍ അകാദമിയില്‍ നിന്ന് പൊതുസമ്മേളന വേദിയായ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലെ എകെജി നഗറിലേക്ക് ആവേശം ജ്വലിപ്പിച്ച് മുന്നേറിയ റെഡ് വൊളന്റിയര്‍ മാര്‍ച് വീക്ഷിക്കാന്‍ പാതയോരത്ത് പതിനായിരങ്ങള്‍ തമ്പടിച്ചു.
2000 വൊളന്റിയര്‍മാരാണ് മാര്‍ചില്‍ അണിനിരന്നത്. ജില്ലാ വൊളന്റിയര്‍ കാപ്റ്റനും സിപിഎം ഇരിട്ടി ഏരിയാ സെക്രടറിയുമായ കെ വി സകീര്‍ ഹുസൈനും വൈസ് കാപ്റ്റനും തലശേരി ഏരിയാ കമറ്റി അംഗവുമായ എ കെ രമ്യയുമാണ് ചെമ്പടയെ നയിച്ചത്. 18 ഏരിയകളില്‍ 31 റെഡ് വൊളന്റിയര്‍മാര്‍ ഉള്‍പെടുന്ന രണ്ട് വീതം പുരുഷ-വനിത സ്‌ക്വാഡുകളാണുണ്ടായിരുന്നത്. ഏരിയകള്‍ക്കും സ്‌ക്വാര്‍ഡുകള്‍ക്കും ലീഡര്‍മാരുണ്ട്.
ആറളം ഫാമിലെ ആദിവാസി സ്ത്രീകളുടെ വനിതാ സ്‌ക്വാഡ് മാര്‍ചില്‍ പങ്കെടുത്തത് ആവേശമായി. പ്രഭാത് ജംങ്ഷന്‍, പ്ലാസ ജങ്ഷന്‍, മുനീശ്വരന്‍ കോവിലൂടെ പഴയ ബസ്റ്റാന്‍ഡ് വഴിയാണ് മാര്‍ച് എകെജി നഗറില്‍ പ്രവേശിച്ചത്. റെഡ് വൊളന്റിയര്‍ മാര്‍ചിനെ ജവഹര്‍ സ്റ്റേഡിയത്തിലും നഗരത്തിലും തമ്പടിച്ച ജനലക്ഷങ്ങള്‍ അഭിവാദ്യം ചെയ്തു. ഞായറാഴ്ച ഉച്ചയോടെ തന്നെ പൊതുസമ്മേളനം നടക്കുന്ന കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു.
ശനിയാഴ്ച രാവിലെ മുതല്‍ തമിഴ് നാട്, കര്‍ണാടക, തെലങ്കാന എന്നിവടങ്ങള്‍ക്കു പുറമേ ബന്‍ഗാള്‍, ത്രിപുര, മഹാരാഷ്ട്ര എന്നിവടങ്ങളില്‍ നിന്നും പാര്‍ടി പ്രവര്‍ത്തകരെത്തിയിരുന്നു. കുടുംബവുമായിട്ടാണ് പലരുമെത്തിയത്. ചുവപ്പ് വൊളന്റിയര്‍ മാര്‍ചിന് പിന്നാലെ ജെനറല്‍ സെക്രടറി സീതാറാം യെചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ തുറന്ന ജീപില്‍ പ്രവര്‍ത്തകരെ കൈവീശി അഭിവാദ്യം ചെയ്തു കൊണ്ടു ജവഹര്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ എകെജി നഗറിലെത്തി.
ഇതിനു പിന്നാലെ പാര്‍ടി സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍, പി ബി അംഗം പ്രകാശ് കാരാട്ട്, എന്നിവരും മറ്റു പി ബി അംഗങ്ങളായ വൃന്ദാ കാരാട്ട്, സുഭാഷിണി അലി, തുടങ്ങിയ 17 പി ബി അംഗങ്ങളും കേന്ദ്രകമറ്റി അംഗങ്ങളുമെത്തി. സിപിഎം പാര്‍ടി കോണ്‍ഗ്രസില്‍ ഒഴുകിയെത്തിയ ജനക്കൂട്ടം കാരണം രാവിലെ കണ്ണൂര്‍ നഗരത്തില്‍ പൊതുഗതാഗതം നിലച്ചിരുന്നു.

Keywords: Kannur, Kerala, News, Top-Headlines, Political Party, Politics, CPM, Conference, Kannur CPM Party Congress Writes new history.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.