CRPF Pensioners | കണ്ണൂരില്‍ സിആര്‍പിഎഫ് പെന്‍ഷനേഴ്‌സ് ഫോറം പുല്‍വാമ അനുസ്മരണവും കുടുംബ സംഗമവും നടത്തും
Feb 15, 2024, 15:16 IST
കണ്ണൂര്‍: (KVARTHA) സി ആര്‍ പി എഫ് പെന്‍ഷനേഴ്‌സ് ഫോറം കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ പുല്‍വാമ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഈ മാസം 18 ന് രാവിലെ അനുസ്മരണ സമ്മേളനവും കുടുംബ സംഗമവും നടത്തുമെന്ന് ജില്ലാ ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അന്നേ ദിവസം രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കുടുംബ സംഗമം കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ ആര്‍ അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്യും.
സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എ എം മുഹമ്മദ്, പി പി പൗളി , ഡോ. വി പി വിവേക്, ജെനറല്‍ സെക്രടറി സി വി ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും. രാജ്യത്തിന്റെ അതിര്‍ത്തിയും സമാധാനവും സംരക്ഷിക്കുന്നതിനിടെ കൊല്ലപ്പെടുന്ന സി ആര്‍ പി എഫ് ഭടന്‍മാരോട് കേന്ദ്ര സര്‍കാര്‍ കടുത്ത അവഗണന കാണിക്കുകയാണെന്നും കേന്ദ്ര സംസ്ഥാന സര്‍കാരുകള്‍ ഈ നയം തിരുത്തിയില്ലെങ്കില്‍ സംഘടന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി പ്രക്ഷോഭം ആരംഭിക്കുമെന്നും ജില്ലാ സെക്രടറി എം കെ ഗോപിനാഥന്‍, പ്രസിഡന്റ് സി രവീന്ദ്രന്‍ ഭാരവാഹികളായ കെ വിശ്വനാഥന്‍, പി ഐ രമേശന്‍, കെ കവിത എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Keywords: News, Kerala, Kerala-News,Top-Headlines, Kannur-News, Kannur News, Local News, Press Meet, CRPF Pensioners Forum, Pulwama Remembrance, Family Reunion, Conduct, Kannur: CRPF Pensioner's Forum will be conduct Pulwama Remembrance and Family Reunion.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.