കണ്ണൂര്‍: (www.kvartha.com) പാമ്പുരുത്തി പുഴയില്‍ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാമ്പുരുത്തി കൂലോത്തുപുരയില് പരേതനായ ഇദ്രീസിന്റെയും നഫീസയുടെയും മകനായ മുനീസ് (21) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ തോണി മറിഞ്ഞായിരുന്നു അപകടം.
നാട്ടുകാരും മയ്യില്‍ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്ത് തിരച്ചില്‍ നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് രാത്രി 8.45 മണിയോടെ മൃതദേഹം കണ്ടെത്തിയത്. ജാമിഅഃ ഹംദര്‍ദ് കണ്ണൂര്‍ ക്യാംപസിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് മുനീസ്. സഹോദരങ്ങള്‍: റാശിദ്, മുബശിറ.
Keywords: Kannur, News, Kerala, Found, Missing, Police, Student, Kannur: Dead body of missing man found.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.