ലോക്ക് ഡൗൺ ലംഘിച്ച് നാട്ടിലേക്ക് മുങ്ങിയ കണ്ണൂർ ഡിഎഫ്ഒയ്ക്ക് സസ്പെൻഷൻ

 


ക​ണ്ണൂ​ർ: (www.kvartha.com 12.04.2020) ലോക്ക് ഡൗൺ വി​ല​ക്കു​ക​ൾ ലം​ഘി​ച്ച് യാ​ത്ര ന​ട​ത്തി​യ ക​ണ്ണൂ​ർ ഡി​എ​ഫ്ഒ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ. ഡി​എ​ഫ്ഒ കെ. ​ശ്രീ​നി​വാ​സി​നെ​തി​രേ​യാ​ണ് ന​ട​പ​ടി​. യാ​ത്ര സം​ബ​ന്ധി​ച്ച്‌ വ​നംമ​ന്ത്രി നേ​ര​ത്തെ റി​പ്പോ​ര്‍​ട്ട് തേ​ടി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ​സ്പെ​ന്‍​ഷ​ൻ.

ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് സ്വ​ദേ​ശ​മാ​യ തെ​ല​ങ്കാ​ന​യി​ലേ​ക്കാ​ണ് ഡി​എ​ഫ്ഒ യാ​ത്ര ന​ട​ത്തി​യ​ത്. കു​ടും​ബ​ത്തോ​ടൊ​പ്പം സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു യാ​ത്ര. വ​യ​നാ​ട് അ​തി​ര്‍​ത്തി വ​ഴി​യാ​ണ് ഡി​എ​ഫ്‌​ഒ​യും കു​ടും​ബ​വും കേ​ര​ളം വി​ട്ട​ത്.

ലോക്ക് ഡൗൺ ലംഘിച്ച് നാട്ടിലേക്ക് മുങ്ങിയ കണ്ണൂർ ഡിഎഫ്ഒയ്ക്ക് സസ്പെൻഷൻ

നേരത്തെ ശ്രീനിവാസ് നൽകിയ അവധിക്കുള്ള അപേക്ഷ വകുപ്പ് മേലധികൃതർ തള്ളിയിരുന്നു. നാട്ടിലേക്ക് പോകണമെന്ന ശ്രീനിവാസന്റെ അപേക്ഷ അംഗീകരിച്ചില്ല. ഇതിനെ തുടർന്നാണ് ഇദ്ദേഹം അവധിയെടുത്ത് മുങ്ങിയത്. 2015 ഐ എഫ്എ സ് കാഡറിലെ ഉദ്യോഗസ്ഥനാണ് ശ്രീനിവാസ്.

Keywords: Kannur DFO Srinivasan suspended for violating lockdown, Kannur, News, Trending, Lockdown, Suspension, Family, Vehicles, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia