Inauguration | കണ്ണൂര്‍ ജില്ലാ വികസന സെമിനാര്‍ എസ് രാമചന്ദ്രന്‍പിളള ഉദ്ഘാടനം ചെയ്യും

 


കണ്ണൂര്‍: (www.kvartha.com) പാട്യം ഗോപാലന്‍ പഠന ഗവേഷണ കേന്ദ്രവും ജില്ലാ ലൈബ്രറി കൗണ്‍സിലും ചേര്‍ന്ന് നടത്തുന്ന ജില്ലാ വികസന സെമിനാറിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വികസന സെമിനാറില്‍ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷന്‍ ഇതിനകം അവസാനിപ്പിച്ചു. സെമിനാര്‍ സ്ഥലത്ത് വെച്ചുള്ള സ്പോട് രെജിസ്ട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ല.
            
Inauguration | കണ്ണൂര്‍ ജില്ലാ വികസന സെമിനാര്‍ എസ് രാമചന്ദ്രന്‍പിളള ഉദ്ഘാടനം ചെയ്യും

2000 ത്തോളം പേര്‍ പങ്കെടുക്കുന്ന സെമിനാറില്‍ അവതരിപ്പിക്കുന്ന 209 പ്രബന്ധങ്ങളും തയാറായി. ഏഴ് വേദികളില്‍ ഒരേസമയം പ്രബന്ധാവതരണവും ചര്‍ചയും നടക്കും. 25 മേഖല വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സെഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സെമിനാറില്‍ പങ്കെടുക്കാന്‍ പേര് രെജിസ്റ്റര്‍ ചെയ്തവര്‍ ജൂലായ് 28 വെള്ളിയാഴ്ച രാവിലെ ഒന്‍പതു മണിക്ക് തന്നെ നായനാര്‍ അകാഡമിയില്‍ എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു.

രജെിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള സെമിനാര്‍ കിറ്റ് വിതരണം രാവിലെ ഒമ്പത് മണിക്ക് നടക്കും. ഉദ് ഘാടന പരിപാടി രാവിലെ 9.30 ന് ആരംഭിക്കും. സിപിഎം തലമുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ എസ് രാമചന്ദ്രന്‍ പിള്ള പിള്ളയാണ് ഉദ് ഘാടകന്‍.

സെമിനാര്‍ സംഘാടക സമിതി ജെനറല്‍ കണ്‍വീനര്‍ പി ഹരീന്ദ്രന്‍ സ്വാഗതം പറയുന്ന ചടങ്ങില്‍ അഖിലേന്‍ഡ്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റും മുന്‍ എം പിയുമായ പികെ ശ്രീമതി ടീചര്‍ അധ്യക്ഷത വഹിക്കും. കേരള പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ വി കെ രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് സെമിനാര്‍ കോഡിനേറ്റര്‍ കെ ബാലകൃഷ്ണന്‍ ആമുഖ ഭാഷണം നടത്തും.

Keywords: Kannur district development seminar will be inaugurated by S Ramachandran Pillai, Kerala News, Kannur News, Malayalam News, Kannur district development seminar, S Ramachandran Pillai, Kannur district development seminar will be inaugurated by S Ramachandran Pillai. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia