Book Festival | കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവം മെയ് 19ന് കലക്ടറേറ്റ് മൈതാനിയില്‍ തുടങ്ങും

 


കണ്ണൂര്‍: (www.kvartha.com) ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി പുസ്തകോത്സവം മെയ് 19 മുതല്‍ 22 വരെ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകരാണ് ഇക്കാര്യം അറിയിച്ചത്. 19ന് രാവിലെ 11 മണിക്ക് സ്പീകര്‍ എ എന്‍ ശംസീര്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. വി ശിവദാസന്‍ അധ്യക്ഷനാകും. 

എഴുത്തുകാരന്‍ ടി പത്മനാഭന്‍ മുഖ്യാതിഥിയാകും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിദ്ധീകരണമായ അക്ഷരം മാസികയുടെ പ്രകാശനം രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുകുന്ദന്‍ മഠത്തിലിന് നല്‍കി നിര്‍വഹിക്കും. പി സന്തോഷ് കുമാര്‍ എം പി, കെ പി മോഹനന്‍ എംഎല്‍എ, ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ തുടങ്ങിയവര്‍ പങ്കെടുക്കും. ഓട്ടന്‍തുള്ളല്‍, പണികളും പ്രാവും നാടകവും അരങ്ങേറും.

Book Festival | കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവം മെയ് 19ന് കലക്ടറേറ്റ് മൈതാനിയില്‍ തുടങ്ങും

മെയ് 20ന് രാവിലെ 11 മണിക്ക് നടക്കുന്ന ആദര സമ്മേളനം കണ്ണൂര്‍ യുനിവേഴ്‌സിറ്റി പി വി സി പ്രൊഫ. എ സാബു ഉദ്ഘാടനം ചെയ്യും. വിവിധ അകാഡമി പുരസകാര ജേതാക്കളായ ടി പി ഭാസ്‌കര പൊതുവാള്‍, സുരേഷ് ബാബു ശ്രീ സ്ഥ, രജിത മധു, ബാബു അന്നൂര്‍, കലാമണ്ഡലം ഷീബ കൃഷ്ണകുമാര്‍ , ഡോ. എ എസ് പ്രശാന്ത് കൃഷ്ണന്‍ എന്നിവരെ ആദരിക്കും. വൈകുന്നേരം 3.30 മണിക്ക് എഴുത്ത്, കാലം, ജീവിതം എന്ന വിഷയത്തില്‍ സംവാദം നടക്കും. ഡോ.പി.എന്‍ ഗോപി കൃഷ്ണന്‍, ആര്‍ രാജശ്രീ, താഹ മാടായി, ടി പി വേണു ഗോപാല്‍, നാരായണന്‍ കാവുമ്പായി എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് മ്യൂസിക്ക ഫ്യൂഷന്‍, റീഡിങ് തീയേറ്റര്‍ പരിപാടികളുണ്ടാക്കും.

മെയ് 21 ന് 10.30 മണിക്ക് നിര്‍മാല്യം സിനിമയുടെ 50 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സംവാദം നടക്കും. എം പ്രകാശന്‍ ഉദ്ഘാടനം ചെയ്യും. കരിവെള്ളൂര്‍ മുരളി, ഡോ.ജിനേഷ് കുമാര്‍ എരമം, എം.കെ മനോഹരന്‍, ഇ എം അശ്‌റഫ്, ബാലകൃഷ്ണന്‍ കൊയ്യാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് മാറുന്ന വായനയുടെ അര്‍ഥതലങ്ങള്‍ എന്ന വിഷയത്തില്‍ കുടുംബശ്രീ മിഷനുമായി സഹകരിച്ചു കൊണ്ട് പ്രതേക്ര പരിപാടി നടക്കും. 

ഇ പി രാജഗോപാലന്‍, ഡോ. സൂര്‍ജിത്, സുരേഷ് ബാബു എളയാവൂര്‍, കെ പി വി പ്ര, നിഖില വിമല്‍ ഏന്നിവര്‍ പങ്കെടുക്കും. മെയ് 12 ന് രാവിലെ 11 മണിക്ക് സമാപന സമ്മേളനം എഴുത്തുകാരന്‍ എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. 

കലക്ടര്‍ എസ് ചന്ദ്രശേഖര്‍, കോര്‍പറേഷന്‍ ഡെപ്യുടര്‍ മേയര്‍ കെ സബീന, സിന്‍ഡികേറ്റ് അംഗം എന്‍ സുകന്യ എന്നിവര്‍ പങ്കെടുക്കും. കേരളത്തിനകത്തുള്ള എഴുപതിലേറെ പ്രസാധകരുടെ 140 -ലേറെ സ്റ്റാളുകള്‍ പുസ്തകോത്സവത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. 

വാര്‍ത്താസമ്മേളനത്തില്‍ സംഘാടകരായ മുകുന്ദന്‍ മഠത്തില്‍, പി കെ വിജയന്‍, എം കെ രമേശ് കുമാര്‍, വി കെ പ്രകാശാനി, ടി പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു. 

Keywords: Kannur, News, Kerala, Book Festival, Kannur District Library Council Book Festival will begin on May 19 at Collectorate ground.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia