Controversy | വിജയദശമി നാളില്‍ ആര്‍എസ്എസ് പഥ സഞ്ചലനത്തിന് പഞ്ചായത് മൈതാനം അനുവദിച്ച മാടായി പഞ്ചായത് പ്രസിഡന്റിന് ലീഗ് കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ പരസ്യശാസന
Nov 4, 2023, 20:58 IST
കണ്ണൂര്‍: (KVARTHA) വിജയദശമി നാളില്‍ ആര്‍എസ്എസ് രൂപീകരണത്തിന്റെ ഭാഗമായി നടത്തിയ പഥസഞ്ചലനത്തിന് പഞ്ചായത് മൈതാനം വിട്ടു കൊടുത്തുന്നുവെന്ന വിവാദങ്ങളെ തുടര്‍ന്ന് മാടായി ഗ്രാമപഞ്ചായത് പ്രസിഡന്റ് കായിക്കാരന്‍ സെയിദിനെ ജില്ലാ ഓഫീസില്‍ വിളിച്ചു വരുത്തി ജില്ലാ മുസ്ലിം ലീഗ് കമിറ്റി യോഗത്തിനിടെ നേതൃത്വം പരസ്യമായി ശാസിച്ചു.
മാടായി പഞ്ചായതിന്റെ അധീനതയിലുള്ള മൈതാനം ആര്‍എസ്എസ് പഥസഞ്ചലനം നടത്താന്‍ അനുവാദം നല്‍കിയതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ മുസ്ലിം ലീഗ് ജില്ലാ കമിറ്റി മുമ്പാകെ വിളിച്ചു വരുത്തി ശാസിച്ചത്. വര്‍ഗീയ ഫാസിസ്റ്റ് സംഘടനയായ ആര്‍എസ്എസിനോട് എക്കാലത്തും മുസ്ലിം ലീഗ് സ്വീകരിച്ചു വന്ന നയത്തിന് വിരുദ്ധമായി മുസ്ലിംലീഗ് ജനപ്രതിനിധി കൂടിയായ പഞ്ചായത് പ്രസിഡന്റില്‍ നിന്ന് ഉണ്ടായ ജാഗ്രതക്കുറവ് പാര്‍ടി ഗൗരവപൂര്‍വ്വം കാണുകയും മുസ്ലിം ലീഗ് പാര്‍ടിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായി മൈതാനം ആര്‍എസ്എസിന് ലഭിച്ചത് വലിയ വീഴ്ചയായി ജില്ലാ കമിറ്റി വിലയിരുത്തുകയുമുണ്ടായി. മേലില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ആര്‍എസ്എസ് പഥസഞ്ചലനത്തിന് പഞ്ചായത് ഉടമസ്ഥതയിലുള്ള മൈതാനം വിട്ടു കൊടുത്തതില്‍ പ്രതിഷേധിച്ചു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പഞ്ചായത് സെക്രടറിയെ ഉപരോധിച്ചിരുന്നു.

Keywords: Kerala News, Kannur News, Politics, Controversy, Madai Panchayat, RSS, Muslim League, Kannur District Muslim League, Political News, Kannur district muslim league rebukse against Madai Panchayat president.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.