കണ്ണൂര്‍: (www.kvartha.com 19.04.2020) ഇടിവെട്ട് പ്രസംഗങ്ങളിലൂടെയും മാസ് ഡയലോഗുകളിലൂടെയും മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ മനസില്‍ ആവേശം പകര്‍ന്ന് താരമായ കെ എം ഷാജിയെന്ന യുവ എം എല്‍ എക്കെതിരായ വിജിലന്‍സ് കേസ് അന്വേഷിക്കുന്നത് നിരവധി സിനിമകളില്‍ താരമായ ഒരു ഉദ്യോഗസ്ഥനാണ്. നിരവധി ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായ വിജിലന്‍സിന്റെ ഡി വൈ എസ് പി വി മധുസൂദനനാണ് കേസന്വേഷണത്തിന്റെ ചുമതല.
ഈ കേസില്‍ പ്രതിയെ കിട്ടിയില്ലെങ്കില്‍ പണി പാളുമെന്ന് വിജിലന്‍സ് ഡി വൈ എസ് പി, വി മധുസൂദനന് നന്നായി അറിയാം. കാരണം കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു കേസിന്റെ ഫയലാണ് മുന്നിലുളളത്. അതുകൊണ്ട് സിനിമക്ക് തത്കാലം അവധി കൊടുത്ത് കെ എം ഷാജി എം എല്‍ എക്കെതിരായ അഴിമതി ആരോപണ കേസില്‍ ശ്രദ്ധിക്കാനാണ് ഇനി മധുസൂദനന്റെ തീരുമാനം.
2005ല്‍ ഹരിഹരന് സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലൂടെയാണ് മധുസൂദനന് സിനിമയിലെത്തിയത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ സി ഐയുടെ വേഷം ഏറെ ശ്രദ്ധ നേടി. കക്ഷി അമ്മിണി പിളളയിലെ ജഡ്ജ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ മെഡിക്കല്‍ റപ്പ് മധു തുടങ്ങിയ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
കുറ്റവും ശിക്ഷയും, തുറമുഖം എന്നിവയടക്കം നിരവധി സിനിമകള്‍ റിലീസാവാനുമുണ്ട്. മെയ് 31ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന മധുസൂദനന് അതിന് മുമ്പ് കെ എം ഷാജിക്കെതിരായ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാനുളള ശ്രമത്തിലാണ്. ഇതിനായി കണ്ണൂരില്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
Keywords: Kannur DySP V Madhusudhan, in charge of k m shaji's case, Kannur, News, Trending, Case, Vigilance, Corruption, Probe, Cine Actor, Retirement, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.