Found Dead | കണ്ണൂരിലെ ഹോടെലില്‍ വയോധികരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി
Jun 21, 2023, 22:41 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂരിലെ സ്വകാര്യ ഹോടെലില്‍ വൃദ്ധദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സിറ്റിക്ക് സമീപം കുറുവ സ്വദേശികളായ രാധാകൃഷ്ണന്‍, ഭാര്യ യമുന എന്നിവരാണ് മരിച്ചത്. വിഷം അകത്തുചെന്നു മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
കണ്ണൂര്‍ താവക്കരയിലെ സ്വകാര്യ ലോഡ് ജിലാണ് ഇവര്‍ മുറിയെടുത്തത്. മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ വിവരമറിയിച്ചതനുസരിച്ചു കണ്ണൂര്‍ ടൗണ്‍ പൊലീസെത്തി ബലം പ്രയോഗിച്ചു തുറന്നു നോക്കിയപ്പോഴാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കണ്ണൂര്‍ ടൗണ്‍ സി ഐ ബിനുമോഹന്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
കണ്ണൂര്‍ ടൗണ്‍ സി ഐ ബിനുമോഹന്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
Keywords: Kannur: Elderly couple found dead in hotel, Kannur, News, Dead Body, Elderly Couple, Police, Lodge, Mortuary, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.