Arrested | 'ചിറക്കലില്‍ പൊലീസിനുനേരെ വെടിവെച്ച വയോധികന്‍ അറസ്റ്റില്‍'; ഉദ്യോഗസ്ഥരും ഗുണ്ടകളും രാത്രിയില്‍ വീടാക്രമിച്ചുവെന്ന് പിടിയിലായയാളുടെ ഭാര്യ

 


കണ്ണൂര്‍: (KVARTHA) വളപട്ടണം സ്റ്റേഷന്‍ പരിധിയിലെ ചിറക്കലില്‍ പൊലീസ് ഗുണ്ടകളെയും കൂട്ടി രാത്രിയില്‍ വീടാക്രമിച്ചതായും ആത്മരക്ഷാര്‍ഥം മുകളിലേക്ക് വെടി വെച്ച വയോധികനായ ഗൃഹനാഥനെ അറസ്റ്റ് ചെയ്തതായും പരാതി. വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചിറക്കല്‍ ചിറയ്ക്ക് സമീപം എസ് ഐ എ നിധിനും കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ക്കുമെതിരെ വെടിവെച്ചെന്ന കേസിലാണ് ആരോപണവിധേയനായ ബാബു ഉമ്മന്‍ തോമസിനെ അറസ്റ്റ് ചെയ്തത്.

കേസിനാസ്പദമായ സംഭവത്തെ കുറിച്ച് വളപട്ടണം പൊലീസ് പറയുന്നത്: ചിറക്കല്‍ ചിറയ്ക്ക് സമീപത്തെ വീട്ടില്‍ വെള്ളിയാഴ്ച (03.11.2023) രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. വധശ്രമ കേസില്‍ പ്രതിയായ ബാബുവിന്റെ മകന്‍ റോഷനെ തിരക്കി വീട്ടിലെത്തിയപ്പോഴായിരുന്നു വെടിവയ്പ്പ്. വളപട്ടണം എസ് ഐ എ നിധിന്‍ ഉള്‍പെടെയുള്ള പൊലീസ് സംഘത്തിന് നേരെയാണ് പ്രതി വെടിവെച്ചത്. ലൈറ്റ് ഓഫാക്കിയതിനുശേഷം ജനാലയിലൂടെ വെടിവയ്ക്കുകയായിരുന്നു.

സംഭവത്തിനിടെ ഓടി രക്ഷപ്പെട്ട റോഷനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വധശ്രമ കേസില്‍ പ്രതിയായ റോഷനെ പിടികൂടുന്നതിന് വേണ്ടിയാണ് പൊലീസ് ചിറക്കല്‍ ചിറയിലെ വീട്ടിലെത്തിയത്. ഇയാള്‍ക്കെതിരെ കര്‍ണാടകയിലുള്‍പെടെയുള്ള സ്ഥലങ്ങളില്‍ കേസുകള്‍ ഉണ്ട്. സമീപവാസികളില്‍ ചിലര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് റോഷനെ പിടികൂടാന്‍ സ്ഥലത്തെത്തിയതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പൊലീസ് ഒരു വിഭാഗം ഗുണ്ടകളെ കൂട്ടി വന്നു തങ്ങളുടെ വീട് അടിച്ചു തകര്‍ത്തുവെന്നും വീടിന് മുന്‍പിലുണ്ടായിരുന്ന കാറും അടിച്ചു തകര്‍ത്തുവെന്നും ബാബു തോമസിന്റെ ഭാര്യ ലിന്‍ഡ ആരോപിച്ചു. ഈ കാര്യത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍.

Arrested | 'ചിറക്കലില്‍ പൊലീസിനുനേരെ വെടിവെച്ച വയോധികന്‍ അറസ്റ്റില്‍'; ഉദ്യോഗസ്ഥരും ഗുണ്ടകളും രാത്രിയില്‍ വീടാക്രമിച്ചുവെന്ന് പിടിയിലായയാളുടെ ഭാര്യ



Keywords: News, Kerala, Kerala-News, Kannur-News, Police-News, Kannur News, Elderly Man, Arrested, Attack, Police, Chirakkal News, Wife, Accused, Son, Kannur: Elderly man arrested for attacking police in Chirakkal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia