Complaint | കണ്ണൂരില്‍ ചികിത്സയിലിരിക്കെ വയോധികയെ സര്‍കാര്‍ ആശുപത്രിയില്‍ നിന്നും കാണാതായതായി പരാതി
കണ്ണൂര്‍: (www.kvartha.com) താണയിലെ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയോധികയായ രോഗിയെ കാണാനില്ലെന്ന് ആശുപത്രി സൂപ്രണ്ട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. ഇരിട്ടി എടൂര്‍ സ്വദേശിനിയായ ചിറ്റാട്ടു ഹൗസില്‍ ഏലിയാമ്മയെ (72)യാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്.
ചികിത്സയിലായിരുന്ന ഇവരെ അസുഖം ഭേദമായതിനാല്‍ ഇക്കഴിഞ്ഞ നാലിന് ഡോക്ടര്‍ ഡിസ്ചാര്‍ജ് ചെയ്തിരുന്നെങ്കിലും കൂട്ടിക്കൊണ്ടു പോകാന്‍ ബന്ധുക്കള്‍ അഞ്ചാം തീയതി മാത്രമേ എത്താന്‍ കഴിയൂവെന്ന് ആശുപത്രി അധികൃതരോട് പറഞ്ഞതിനാല്‍ ഡിസ്ചാര്‍ജ് മാറ്റിവെക്കുകയായിരുന്നു.
എന്നാല്‍ അഞ്ചാം തീയതി ഏലിയാമ്മയെ വാര്‍ഡില്‍ കാണാതായതിനെത്തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇവരെ കണ്ടെത്തുന്നവര്‍ ടൗണ്‍ പൊലീസില്‍ വിവരമറിയിക്കണമെന്ന് എസ്‌ഐ നസീബ് അറിയിച്ചു.
Keywords: News, Kannur, News, Missing, Hospital, Complaint, Police, SI, Discharge, Treatment, Kerala, Kannur: Elderly woman missing while undergoing treatment.