Electricity Conference | വൈദ്യുതി മസ്ദൂര്‍ സംഘ് സംസ്ഥാന സമ്മേളനം ഈ മാസം 25, 26 തീയതികളില്‍ കണ്ണൂരില്‍

 



കണ്ണൂര്‍: (www.kvartha.com) കേരള വൈദ്യുതി മസ്ദൂര്‍ സംഘ് സംസ്ഥാന സമ്മേളനം ഈ മാസം 25, 26 തീയതികളില്‍ കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജെനറല്‍ സെക്രടറി ഗിരീഷ് കുളത്തൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

25 ന് സംസ്ഥാന സമിതി യോഗം അഖില ഭാരതീയ വിദ്യുത് മസ്ദൂര്‍ മഹാ സംഘ് ദേശീയ വൈസ് പ്രസിഡന്റ് ഡി വി മണി ഉത്ഘാടനം ചെയ്യും. 26 ന് രാവിലെ
9ന് പ്രതിനിധി സമ്മേളനം ബി എം എസ് സംസ്ഥാന പ്രസിഡന്റ് സി ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ നിര്‍വഹിക്കും. വൈകുന്നേരം സ്റ്റേഡിയം മൈതാനത്തില്‍വച്ച് പൊതുസമ്മേളനത്തോടെ പരിപാടി സമാപിക്കും.

Electricity Conference | വൈദ്യുതി മസ്ദൂര്‍ സംഘ് സംസ്ഥാന സമ്മേളനം ഈ മാസം 25, 26 തീയതികളില്‍ കണ്ണൂരില്‍


71 ഡി വിഷനുകളില്‍ നിന്നായി 500 പ്രതിനിധികള്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് സി ജി ഗോപകുമാര്‍, പി പി സജീവ് കുമാര്‍, എം വേണുഗോപാല്‍, ടി ശാനവാസ് എന്നിവര്‍ പങ്കെടുത്തു.

Keywords:  News,Kerala,State,Kannur,Electricity,Conference,Top-Headlines,Press meet,Job,Labours, Kannur: Electricity Mazdoor Sangh State Conference 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia