ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; ആനപ്പുറത്തുനിന്ന് വീണ് രണ്ടുപേര്‍ക്ക് പരിക്ക്

 


കണ്ണൂര്‍: (www.kvartha.com 25.01.2020) സംസ്ഥാനത്തത് രണ്ടിടങ്ങളില്‍ ആനയിടഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കണ്ണൂര്‍ ഉളിക്കലിനടുത്ത് വയത്തൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് ആനപ്പുറത്തിരുന്ന രണ്ട് പേര്‍ക്ക് വീണ് പരിക്കേറ്റു. കോട്ടയം മേലമ്പാറയിലും സമാനമായ സംഭവമുണ്ടായെങ്കിലും നാശനഷ്ടമുണ്ടായതല്ലാതെ ആളപായമില്ല.

ആനപ്പുറത്തുനിന്ന് വീണ വിരാജ് പേട്ട സ്വദേശി സുഹാസിനെ കാലിന് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താലപ്പൊലി ഘോഷയാത്ര അമ്പലത്തിന് സമീപം എത്തിയപ്പോഴാണ് ആന ഇടഞ്ഞത്. പാപ്പാന്മാര്‍ ഉടന്‍ കൂച്ചുവിലങ്ങിട്ട് നിര്‍ത്തിയതിനാല്‍ ആനക്ക് അധിക ദൂരം ഓടാനായില്ല. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ആനയെ അനുനയിപ്പിച്ചത്.

കോട്ടയം മേലമ്പാറയില്‍ ഇടഞ്ഞ ആന മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മേലമ്പാറയില്‍ ആന ഇടഞ്ഞത്. കുളിപ്പിക്കാന്‍ ഇറക്കുന്നതിനിടയില്‍ ഇടഞ്ഞ ആന പ്രധാന റോഡിലൂടെയും ഇടറോഡിലൂടെയും നാല് കിലോമീറ്ററോളം ഓടി.

പരിഭ്രാന്തി പരത്തിയ ആന മേലമ്പാറ സഹകരണ ബാങ്കിന്റെ ഗേറ്റും ഗോഡൗണിന്റെ വാതിലും തകര്‍ത്തു. ദീപ്തി മൈനര്‍ സെമിനാരിയുടെ മുറ്റത്ത് കൂടി ഓടിയ ആന കരിങ്കല്‍ക്കെട്ടും ചുറ്റുമതിലിന്റെ കൈവരികളും തകര്‍ത്തു. ഒടുവില്‍ ചുങ്കപ്പുര പുരയിടത്തില്‍ കയറിയ ആനയെ തളച്ചു.

 ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; ആനപ്പുറത്തുനിന്ന് വീണ് രണ്ടുപേര്‍ക്ക് പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Kannur, Kottayam, Elephant, Temple, Festival, Bank, Violence, Kannur Elephant Violence Two Injured
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia