Bomb Seized | പാനൂരില്‍ പൊലീസ് റെയ്ഡ് തുടരുന്നു; 7 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

 


കണ്ണൂര്‍: (KVARTHA) സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കാനിടയായ പാനൂര്‍ മുറിയാത്തോട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഏഴ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കേസിലെ മുഖ്യപ്രതി ഷിബിന്‍ ലാലിനെ ചോദ്യം ചെയ്തപ്പോഴാണ് ഒളിപ്പിച്ചുവെച്ച സ്റ്റീല്‍ ബോംബുകള്‍ സ്‌ഫോടനം നടന്നതിന്റെ 200 മീറ്റര്‍ അകലെയുള്ള സ്ഥലത്തു നിന്നും കണ്ടെത്തിയത്. കൂത്തുപറമ്പ് എസിപി കെവി വേണുഗോപാല്‍, കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ ആര്‍ അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്.

കുത്തു പറമ്പ് സിഐ പ്രേം സദന്റെ നേതൃത്വത്തിലാണ് പ്രദേശത്ത് വ്യാപക റെയ്ഡ് നടത്തിയത്. ഇതിനിടെ സ്‌ഫോടന സമയത്ത് സ്ഥലത്തുണ്ടായിരുന്ന മൂന്ന് പേരെ തൃപങ്ങോട്ടൂരില്‍ നിന്നും ഒരാളെ പാലക്കാട്ട് നിന്നും പൊലീസ് അറസ്റ്റു ചെയ്തു. അതുല്‍, അരുണ്‍, ഷിബിന്‍ ലാല്‍ എന്നിവരെ തൃപങ്ങോട്ടൂരില്‍ നിന്നും കോയമ്പത്തൂരിലേക്ക് ട്രെയിന്‍ മാര്‍ഗം കടക്കാന്‍ ശ്രമിച്ച സായുജിനെ പാലക്കാട് റെയില്‍വേസ്റ്റേഷനില്‍ നിന്നുമാണ് പൊലീസ് അറസ്റ്റു ചെയ്തത്.

Bomb Seized | പാനൂരില്‍ പൊലീസ് റെയ്ഡ് തുടരുന്നു; 7 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കേസിലെ മുഖ്യ പ്രതികളെന്ന് സംശയിക്കുന്ന ഷിജാല്‍, അക്ഷയ് എന്നിവര്‍ ഒളിവിലാണ്. ബോംബ് നിര്‍മാണ സംഘത്തില്‍ പത്തു പേരുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപോര്‍ട്. ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വിനേഷിന്റെ വീടിനടുത്താണ് ബോംബ് സ്‌ഫോടനം നടന്നത്.

Keywords: Kannur explosion: 7 more bombs recovered, 3 arrested, Kannur, News, Kannur Explosion, Arrested, Raid, Police, Injury, Hospital, Treatment, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia