Dead | ചെറുകുന്നില്‍ പനിബാധിച്ച് 5 വയസുകാരന്‍ മരിച്ചു

 


കണ്ണൂര്‍: (www.kvartha.com) ചെറുകുന്നില്‍ പനിബാധിച്ച് അഞ്ചുവയസുകാരന്‍ മരിച്ചു. കവിണിശേരി മുണ്ടത്തടത്തില്‍ ആരവ് നിഷാന്താണ് മരിച്ചത്. ദിവസങ്ങളായി പനിബാധിച്ച് ചികിത്സയിലായിരുന്നു കുട്ടി. പരിശോധനാഫലങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ഏതുതരം പനിയാണെന്ന് വ്യക്തമാവുകയുളളൂവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Dead | ചെറുകുന്നില്‍ പനിബാധിച്ച് 5 വയസുകാരന്‍ മരിച്ചു

മൃതദേഹം കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. നിഷാന്ത് കരയപ്പാത്ത്-ശ്രീജ ദമ്പതികളുടെ മകനാണ് മരിച്ച ആരവ്. കാലവര്‍ഷം തുടങ്ങിയതു മുതല്‍ കണ്ണൂര്‍ ജില്ലയില്‍ പനിബാധിച്ചു ഇതുവരെയായി നാലുകുട്ടികളാണ് മരിച്ചത്.

Keywords:  Kannur: Five year old boy died of fever, Kannur, News, Dead, Obituary, Fever, Hospitalized, Treatment, Medical College Hospital, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia