Doctors Strike | ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്; കണ്ണൂരില്‍ പെരുവഴിയിലായി രോഗികള്‍

 


കണ്ണൂര്‍: (www.kvartha.com) കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ ഡ്യൂടിക്കിടെ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി മിന്നല്‍ പണിമുടക്ക് സമരം നടത്തി. ചൊവ്വാഴ്ച രാവിലെ പത്തര മണിയോടെയാണ് സമരം തുടങ്ങിയത്. രാവിലെ തന്നെ ജില്ലാ ആശുപത്രിയിലെത്തിയ രോഗികള്‍ ഡോക്ടര്‍മാര്‍ പണിമുടക്കിലാണെന്നറിഞ്ഞതോടെ ബഹളം കൂട്ടി.

ഒപി ടികറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ പത്തര മണിയോടെ ആശുപത്രി അധികൃതര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ അതുവരെ ടികറ്റെടുത്ത് ഒപി കളിലെത്തിയവരെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. അത്യാഹിത വിഭാഗത്തെ പണിമുടക്ക് സമരത്തില്‍ നിന്നും ഒഴിവാക്കിയത് ആശ്വാസമായി.

Doctors Strike | ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്; കണ്ണൂരില്‍ പെരുവഴിയിലായി രോഗികള്‍

കേരള ഗവണ്‍മെന്റ് മെഡികല്‍ ഓഫീസേര്‍സ് അസോസിയേഷന്റെ (KGMOA) ആഹ്വാന പ്രകാരമാണ് ഡോക്ടര്‍മാര്‍ സമരം നടത്തിയത്. ദൂരസ്ഥലങ്ങളില്‍ നിന്നുമായി വാഹനങ്ങള്‍ പിടിച്ച് ആശുപത്രിയിലെത്തിയവര്‍ ഡോക്ടര്‍മാര്‍ സമരത്തിലാണെന്നറിഞ്ഞതോടെ ജീവനക്കാരുമായി വാക് തര്‍ക്കമുണ്ടായെങ്കിലും അവരെ കാര്യങ്ങള്‍ പറഞ്ഞ് ധരിപ്പിച്ച് തിരിച്ചയക്കുകയായിരുന്നു.

ഇനി അടുത്ത ദിവസവും ഞങ്ങള്‍ വന്ന് തിരിച്ചു പോകേണ്ടി വരുമോ എന്നായിരുന്നു ജീവനക്കാരോട് ചില രോഗികളുടെ ചോദ്യം. പണിമുടക്കിന് ശേഷം ഡോക്ടര്‍മാര്‍ ജില്ലാ ആശുപത്രിക്ക് മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തി.

Keywords:  Kannur: Flash strike by doctors; Patients Effected, Kannur, News, Doctors Strike, Patient, Woman Doctor Murder, Hospital, OP Ticket, Protest, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia