Flower Festival | കണ്ണൂര്‍ പുഷ്പോത്സവം ജനുവരി മൂന്നാം വാരം നടക്കും

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ അഗ്രി ഹോര്‍ടികള്‍ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ കണ്ണൂര്‍ പുഷ്പോത്സവം ജനുവരി മൂന്നാം വാരം നടക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തിന്റേതാണ് തീരുമാനം. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു.

കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍, ജില്ലയിലെ എം പിമാര്‍, എം എല്‍ എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ വി സുമേഷ് എന്നിവര്‍ രക്ഷാധികാരികളായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ (ചെയര്‍മാന്‍) വി പി കിരണ്‍ (ജനറല്‍ കണ്‍വീനര്‍) കെ എം ബാലചന്ദ്രന്‍ (ട്രഷറര്‍) എന്നിവരാണ് സംഘാടക സമിതി ഭാരവാഹികള്‍. വിവിധ ഉപസമിതികളും രൂപീകരിച്ചു.

File Photo:

Flower Festival | കണ്ണൂര്‍ പുഷ്പോത്സവം ജനുവരി മൂന്നാം വാരം നടക്കും


പുഷ്പമേള, കാര്‍ഷിക സെമിനാറുകള്‍, ചര്‍ചകള്‍: കാര്‍ഷിക മത്സരങ്ങള്‍, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനങ്ങള്‍, ഗാനോത്സവം, ന്യത്തോത്സവം തുടങ്ങി വിവിധ പരിപാടികള്‍ പുഷ്പോത്സവത്തിന്റെ ഭാഗമായി നടത്തും.

Keywords: Kannur, News, Kerala, Festival, Flower, January, Kannur Flower Festival will be held in third week of January.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia