Rigorous Imprisonment | കണ്ണൂരില്‍ കൈക്കൂലി കേസില്‍ പിടിയിലായ മുന്‍ സബ് രെജിസ്ട്രാര്‍ക്ക് കഠിന തടവും പിഴയും
Aug 18, 2023, 10:47 IST
കണ്ണൂര്‍: (www.kvartha.com) കൈക്കൂലി കേസില്‍ പിടിയിലായ മുന്‍ സബ് രെജിസ്ട്രാര്‍ക്ക് കഠിന തടവും പിഴയും. കണ്ണൂര്‍ സബ് രെജിസ്റ്റര്‍ ഓഫീസിലെ മുന്‍ സബ് രെജിസ്ട്രാര്‍ ആയിരുന്ന കെ എം രഘുലാധരനെയാണ് 1,000 രൂപ കൈക്കൂലി വാങ്ങിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി തലശ്ശേരി വിജിലന്‍സ് കോടതി ഒരു വര്‍ഷം കഠിന തടവിനും 20,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.
2011-ല്‍ കണ്ണൂര്‍ സബ് രെജിസ്ട്രാര്‍ ആയിരുന്ന കെ എം രഘുലാധരന്‍, പരാതിക്കാരന്റെ അച്ഛന്റെ പേരിലുള്ള വസ്തു പരാതിക്കാരന്റെ പേരില്‍ വില്‍പത്ര പ്രകാരം മാറ്റി രെജിസ്റ്റര്‍ ചെയ്തു കൊടുക്കുന്നതിനായി കൈക്കൂലി വാങ്ങിയെന്നാണ് കേസ്. നവംബര്‍ മാസം ഒന്‍പതാം തിയതി ഓഫീസില്‍വെച്ച് 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് കയ്യോടെ പിടികൂടുകയായിരുന്നു.
കണ്ണൂര്‍ വിജിലന്‍സ് യൂനിറ്റ് മുന്‍ ഡി വൈ എസ് പിയായിരുന്ന സുനില്‍ ബാബു കോളോത്തുംകണ്ടി രെജിസ്റ്റര്‍ ചെയ്ത കേസ,് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന എ വി ജോണ്‍, കെ വിനോദ് കുമാര്‍, വി ഉണ്ണി കൃഷ്ണന്‍, എ വി പ്രദീപ്, എം വി അനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂടര്‍ ഉഷകുമാരി ഹാജരായി.
Keywords: News, Kerala, Kerala-News, News-Malayalam, Regional-News, Kannur, Former sub-registrar, Sentenced, Rigorous Imprisonment, Bribery Case, Vigilance, Anti Corruption Bureau, Kannur: Former sub-registrar sentenced to rigorous imprisonment in bribery case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.