NEET Exam | ഗതാഗത കുരുക്കില്‍ പെട്ട് പരീക്ഷാ ഹാളിലെത്താന്‍ 4 മിനുട് വൈകി; നീറ്റ് എക്‌സാം എഴുതാനാകാത്ത സങ്കടത്തില്‍ പൊട്ടിക്കരഞ്ഞ് പെണ്‍കുട്ടി, തളര്‍ന്നുവീണ് മാതാവ്
May 8, 2023, 13:42 IST
പയ്യന്നൂര്‍: (www.kvartha.com) ഗതാഗത കുരുക്കില്‍ പെട്ട് പരീക്ഷാ ഹാളിലെത്താന്‍ നാലുമിനുട് വൈകിയതിനെ തുടര്‍ന്ന് നീറ്റ് പരീക്ഷ എഴുതാനാകാത്തതിന്റെ സങ്കടത്തില്‍ പൊട്ടിക്കരഞ്ഞ് പെണ്‍കുട്ടി. കണ്ണൂര്‍ കൂത്തുപറമ്പ് നിര്‍മലഗിരി സ്വദേശി നയന ജോര്‍ജിനാണ് ദേശീയപാതയിലെ കുരുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് നീറ്റ് പരീക്ഷ എഴുതാന്‍ കഴിയാതിരുന്നത്.
പയ്യന്നൂര്‍ പെരുമ്പ ലതീഫിയ ഇന്‍ഗ്ലിഷ് സ്‌കൂളിലായിരുന്നു നയനയ്ക്ക് പരീക്ഷ എഴുതേണ്ടിയിരുന്നത്. ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ളിലാണ് പരീക്ഷാ ഹാളില്‍ എത്തേണ്ടിയിരുന്നതെങ്കിലും മാതാപിതാക്കളായ ജോര്‍ജിനും റോസ്‌മേരിക്കുമൊപ്പം രാവിലെ ഒന്‍പതുമണിക്ക് തന്നെ നയന വീട്ടില്‍ നിന്നിറങ്ങി. പിതാവായിരുന്നു വണ്ടി ഓടിച്ചിരുന്നത്. പരീക്ഷാ ഹാളിലേക്ക് എത്താന്‍ രണ്ടു മണിക്കൂര്‍ കൊണ്ട് 62 കിലോമീറ്റര്‍ സഞ്ചരിക്കണം.
11മണിക്ക് പയ്യന്നൂരിലെത്തി ഭക്ഷണം കഴിച്ച് പരീക്ഷാഹാളില്‍ കയറാമെന്ന പ്രതീക്ഷയില്‍ രാവിലെ വീട്ടില്‍നിന്ന് ഒന്നും കഴിച്ചില്ലെന്ന് നയനയും കുടുംബവും പറയുന്നു. ദേശീയപാതയിലേക്കു കടക്കുന്ന കണ്ണൂര്‍ ചാല വരെ കൃത്യസമയത്ത് എത്തിയെങ്കിലും പിന്നീട് ഗതാഗതക്കുരുക്കില്‍പെട്ടുപോയി. ഇവിടെനിന്നു പരീക്ഷാകേന്ദ്രം വരെ 46.3 കിലോമീറ്ററാണ് വേണ്ടിയിരുന്നത്.
കണ്ണൂരും പള്ളിക്കുന്നിലും പുതിയതെരുവിലുമൊക്കെ ഉണ്ടായിരുന്ന ഗതാഗത കുരുക്ക് 12 മണിയോടെ ഏഴിലോട്ട് എത്തിയപ്പോഴേക്കും ഒരിഞ്ച് നീങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. എടാട്ട് കണ്ടെയ്‌നര്‍ ലോറി റോഡിനു കുറുകെ കുടുങ്ങിയതായിരുന്നു കാരണം.
12.45 വരെ കുടുംബം കാറില്‍ തന്നെയിരുന്നു. തുടര്‍ന്ന് അമ്മയും മകളും കാറില്‍ നിന്നിറങ്ങി ഓടുകയായിരുന്നു. ഒരു കിലോമീറ്ററിലധികമാണ് ഇത്തരത്തില്‍ ഓടിയത്. തുടര്‍ന്ന് കുടുംബത്തിന്റെ സങ്കടം കണ്ട് റോഡിലുണ്ടായിരുന്നവര്‍ കുട്ടിയെ ഒരു സ്‌കൂടറില്‍ കയറ്റിവിട്ടു. പിന്നാലെ അമ്മയും ഓടി.
1.34 ന് നയന സ്‌കൂളിലെത്തി. എന്നാല്‍ നാലു മിനിറ്റ് മുന്‍പ് തന്നെ ഗേറ്റ് അടച്ചിരുന്നു. പിന്നാലെ എത്തിയ അമ്മ ഗേറ്റിനു മുന്നില്‍നിന്നു പൊട്ടിക്കരയുന്ന മകളെ കണ്ട് തളര്‍ന്നുവീണു. ഒടുവില്‍ കാറുമായെത്തിയ ജോര്‍ജ് മകളെ ആശ്വസിപ്പിച്ചശേഷം ഭാര്യയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒരു വര്‍ഷം പരിശീലനത്തിനുപോയ ശേഷമാണു നയന പരീക്ഷയ്ക്ക് തയാറായി കഴിഞ്ഞദിവസം സ്‌കൂളില്‍ എത്തിയത്. തന്റെ പ്രയത്‌നം മുഴുവനും വെറുതെയായതിന്റെ സങ്കടവും നിരാശയും തിരിച്ചുപോകുമ്പോള്‍ നയനയുടെ മുഖത്തുണ്ടായിരുന്നു.
പയ്യന്നൂര്‍ പെരുമ്പ ലതീഫിയ ഇന്‍ഗ്ലിഷ് സ്‌കൂളിലായിരുന്നു നയനയ്ക്ക് പരീക്ഷ എഴുതേണ്ടിയിരുന്നത്. ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ളിലാണ് പരീക്ഷാ ഹാളില്‍ എത്തേണ്ടിയിരുന്നതെങ്കിലും മാതാപിതാക്കളായ ജോര്‍ജിനും റോസ്‌മേരിക്കുമൊപ്പം രാവിലെ ഒന്‍പതുമണിക്ക് തന്നെ നയന വീട്ടില്‍ നിന്നിറങ്ങി. പിതാവായിരുന്നു വണ്ടി ഓടിച്ചിരുന്നത്. പരീക്ഷാ ഹാളിലേക്ക് എത്താന്‍ രണ്ടു മണിക്കൂര്‍ കൊണ്ട് 62 കിലോമീറ്റര്‍ സഞ്ചരിക്കണം.
11മണിക്ക് പയ്യന്നൂരിലെത്തി ഭക്ഷണം കഴിച്ച് പരീക്ഷാഹാളില്‍ കയറാമെന്ന പ്രതീക്ഷയില്‍ രാവിലെ വീട്ടില്‍നിന്ന് ഒന്നും കഴിച്ചില്ലെന്ന് നയനയും കുടുംബവും പറയുന്നു. ദേശീയപാതയിലേക്കു കടക്കുന്ന കണ്ണൂര്‍ ചാല വരെ കൃത്യസമയത്ത് എത്തിയെങ്കിലും പിന്നീട് ഗതാഗതക്കുരുക്കില്‍പെട്ടുപോയി. ഇവിടെനിന്നു പരീക്ഷാകേന്ദ്രം വരെ 46.3 കിലോമീറ്ററാണ് വേണ്ടിയിരുന്നത്.
കണ്ണൂരും പള്ളിക്കുന്നിലും പുതിയതെരുവിലുമൊക്കെ ഉണ്ടായിരുന്ന ഗതാഗത കുരുക്ക് 12 മണിയോടെ ഏഴിലോട്ട് എത്തിയപ്പോഴേക്കും ഒരിഞ്ച് നീങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. എടാട്ട് കണ്ടെയ്‌നര്‍ ലോറി റോഡിനു കുറുകെ കുടുങ്ങിയതായിരുന്നു കാരണം.
12.45 വരെ കുടുംബം കാറില്‍ തന്നെയിരുന്നു. തുടര്‍ന്ന് അമ്മയും മകളും കാറില്‍ നിന്നിറങ്ങി ഓടുകയായിരുന്നു. ഒരു കിലോമീറ്ററിലധികമാണ് ഇത്തരത്തില്‍ ഓടിയത്. തുടര്‍ന്ന് കുടുംബത്തിന്റെ സങ്കടം കണ്ട് റോഡിലുണ്ടായിരുന്നവര്‍ കുട്ടിയെ ഒരു സ്‌കൂടറില്‍ കയറ്റിവിട്ടു. പിന്നാലെ അമ്മയും ഓടി.
Keywords: Kannur girl misses NEET reporting deadline by 4 min despite frantic dash after hold-up, Payyannur, News, NEET Exam, Traffic Block, Nayana George, Hospital, Treatment, Coaching, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.