കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് കൈത്താങ്ങായി ഗെയില്‍; അരകോടി രൂപ അടിയന്തര സഹായം നല്‍കി

 


കണ്ണൂര്‍: (www.kvartha.com 01.04.2020) കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് 
ആശുപത്രിയില്‍ വെന്റിലേറ്ററും മറ്റു അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് കെ കെ രാഗേഷ് എംപി ഇടപെട്ട് അരക്കോടി രൂപകൂടി ലഭ്യമാക്കി. പൊതുമേഖലാ സ്ഥാപനമായ ഗെയില്‍ ഇന്ത്യാ ലിമിറ്റഡിന്റെ സിഎസ്ആര്‍ ഫണ്ടില്‍നിന്നാണ് തുക കണ്ടെത്തിയത്.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് കൈത്താങ്ങായി ഗെയില്‍; അരകോടി രൂപ അടിയന്തര സഹായം നല്‍കി

കോവിഡ്-19 പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂടുതല്‍ വിപുലമായ ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കൂടുതല്‍ തുക കണ്ടെത്താനാണ് ശ്രമിച്ചതെന്ന് കെ കെ രാഗേഷ് പറഞ്ഞു.

തുക അനുവദിച്ച ഗെയില്‍ കമ്പനിഭരണസമിതിക്ക് അദ്ദേഹം നന്ദി അറിയിച്ചു. നേരത്തേ രാഗേഷ് എംപി ഫണ്ടില്‍നിന്ന് ഒരു കോടി അനുവദിച്ചിരുന്നു. ഇതിനു പുറമെയാണ് 50 ലക്ഷംകൂടിലഭ്യമാക്കുന്നത്.

കോവിഡ്-19 അടിയന്തര സാഹചര്യത്തില്‍ ഉപകരണം ലഭ്യമാക്കുന്നതിനായിഅധികമായി കണ്ടെത്തിയ 50 ലക്ഷം രൂപ ഗെയില്‍ അധികൃതര്‍ കണ്ണൂര്‍ കലക്ടര്‍ ടി വി സുഭാഷിനു കൈമാറി.

Keywords:  News, Kerala, Kannur, Medical College, Hospital, COVID19, Donation, GAIL, Kannur Government Medical College get Half Crore Rupees by GAIL
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia