Headmistress Died | സ്കൂളില്‍ നിന്നും കുട്ടികളെ യാത്രയാക്കിയ പ്രധാന അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു
Aug 2, 2023, 09:39 IST
ചക്കരക്കല്‍: (www.kvartha.com) ഇരിവേരിയില്‍ കുട്ടികളെ വീട്ടിലേക്ക് യാത്രയാക്കിയ പ്രധാനാധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. ഇരിവേരി ഈസ്റ്റ് എല്‍ പി സ്കൂളിലെ പ്രധാനാധ്യാപിക തലമുണ്ട ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കൊല്ലൂന്നുമ്മല് വീട്ടില്‍ സമൂദി ടീച്ചര്‍ (43 )ആണ് സ്കൂള്‍ മുറ്റത്ത് കുഴഞ്ഞ് വീണത്. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. ഉടന്‍ ചക്കരക്കല്ലിലെ ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കിഡ്നി സംബന്ധമായ അസുഖത്തിന് ഏറെക്കാലമായി ചികിത്സയിലായിരുന്നു ഇവര്‍. റിട. വിലേജ് അസിസ്റ്റന്റ് ഇരിവേരിയിലെ മന്ദമ്പേത്ത് ഫല്‍ഗുനന്റെയും റിട. ഇരിവേരി ഈസ്റ്റ് എല്‍ പി സ്കൂള്‍ അധ്യാപിക ഗിരിജ ടീചറുടെയും മകളാണ്.
ഭര്‍ത്താവ്: കൊല്ലൂന്നുമ്മല് ശ്രീശന് (മാനേജര്‍, ഗോകുലം കല്യാണ മണ്ഡപം, ചക്കരക്കല്‍). മക്കള്‍: അവനിത, അര്‍പ്പിത (ഇരുവരും അഞ്ചരക്കണ്ടി ഹൈസ്കൂള്‍ വിദ്യാര്‍ഥിനികള്‍). സഹോദരങ്ങള്‍: സുജന്‍ (വിദേശം), സന്ദീപ് (ചെന്നൈ).
ഭൗതിക ശരീരം രാവിലെ 10 മണിവരെ തലമുണ്ടയിലെ വീട്ടിലും തുടര്‍ന്ന് 11 മണി വരെ ഇരിവേരിയിലെ വീട്ടിലും പൊതുദര്‍ശനത്തിന് വെച്ചശേഷം പയ്യാമ്പലത്ത് സംസ്കരിക്കും.
Keywords: News, Kerala, Kerala-News, Local-News, Regional-News, Headmistress, Died, Students, Kannur, Collapsed, Kannur: Headmistress collapsed and died.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.