Fashion Show | ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഹാന്‍ഡ് ലൂം ടെക്‌നോളജി കൈത്തറി ഫാഷന്‍ ഷോ സംഘടിപ്പിക്കും

 


കണ്ണൂര്‍: (KVARTHA) ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഹാന്‍ഡ് ലൂം ടെക്‌നോളജി കണ്ണൂരും കോളജ് ഫോര്‍ കോസ്റ്റ്യും ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്ങും സംയുക്തമായി ഡ്രീം വീവ് സീസണ്‍-2 എന്ന പേരില്‍ ദേശീയ തല സെമിനാറും ടെക്‌നികല്‍ സിംപോസിയവും ഫാഷന്‍ ഷോയും നടത്തുമെന്ന് സംഘാടകര്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. Fashion Show | ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഹാന്‍ഡ് ലൂം ടെക്‌നോളജി കൈത്തറി ഫാഷന്‍ ഷോ സംഘടിപ്പിക്കും

മാര്‍ച് 18 ന് രാവിലെ 10:30 ന് ഐ ഐ എച് ടി കണ്ണൂര്‍ കാംപസില്‍ നടക്കുന്ന പരിപാടി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാവും. ദേശീയ സെമിനാറില്‍ കേരളത്തിലും പുറത്തുമുള്ള പ്രമുഖ ടെക്‌നികല്‍ വ്യവസായ സ്ഥാപന പ്രതിനിധികള്‍ പങ്കെടുത്തു.

വിദഗ്ധര്‍ നയിക്കുന്ന ടെക്‌നികല്‍ സിംപോസിയത്തില്‍ ഐ ഐ എച് ടി കളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ദേശീയ തലത്തില്‍ നടത്തുന്ന ഫാഷന്‍ ഷോയില്‍ പന്ത്രണ്ട് ടീമുകള്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഐ ഐ എച് ടി എക്‌സിക്യൂടീവ് ഡയറക്ടര്‍ എന്‍ ശ്രീധന്യന്‍, ഡി വരദരാജന്‍, മറിയ പയസ്, എം ശ്രീനാഥ് എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur: Indian Institute of Handloom Technology to organize Handloom Fashion Show, Kannur, News, Indian Institute, Hand Loom, Technology, Inauguration, Minister, 
Industrial, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia