'ബേക്കല്‍: കണ്ണൂര്‍-കരിപ്പൂര്‍ വിമാനത്താവളങ്ങളുടെ കാര്യത്തില്‍ ശ്രദ്ധചെലുത്തും'
May 10, 2012, 16:37 IST
ബേക്കലിനെ അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തിലെത്തിക്കാനുള്ള പരിപാടി 'ബേക്കലിനെ അറിയുക' ബേക്കല്‍ താജ് വിവാന്റ പഞ്ചനക്ഷത്ര ഹോട്ടലില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മലബാറില്‍ ടൂറിസം രംഗത്ത് കൂടുതല്‍ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കും. കേരളത്തിന് ഏറെ സാദ്ധ്യതകളുള്ള ടൂറിസം,തീരഗതാഗതം, ദേശീയ ജലപാത എന്നിവ ബേക്കല്‍ വികസനത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു ജനകീയ പങ്കാളിത്തതോടെ ബേക്കല്‍ ടൂറിസം പദ്ധതിയെ മുന്നോട്ട് നീക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഇതിന് ജനപ്രതിനിധികളുടെയും മാധ്യമങ്ങളുടെയും സഹകരണം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ ടൂറിസം പ്രധാനമായും കടലോരം കേന്ദ്രീകരിച്ചാണ്. എന്നാല്‍ അതനുസരിച്ചുള്ള വികസനം ആ പ്രദേശത്തുണ്ടാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൂറിസത്തിനൊപ്പം ആ മേഖലയുടെ വികസനവും സാധ്യമാക്കണം. ബേക്കല്‍ റിസോര്‍ട്സ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അടിസ്ഥാന സൌകര്യവികസനത്തിന് സ്വീകരിച്ചു വരുന്ന നടപടികളെ അദ്ദേഹം അഭിനന്ദിച്ചു. ബേക്കല്‍ വികസനത്തിനൊപ്പം പ്രദേശത്തെ ഗതാഗതം, കുടിവെള്ളം തുടങ്ങിയ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടു വരികയാണ്, അദ്ദേഹം പറഞ്ഞു.
ഉത്തരവാദ ടൂറിസത്തിന് പ്രാധാന്യം നല്‍കി തദ്ദേശീയരെ ഗുണഭോക്താക്കളാക്കാന്‍ നടപടികളെടുക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷം വഹിച്ചു സംസാരിച്ച ടൂറിസം മന്ത്രി ശ്രീ എ പി അനില്‍കുമാര്‍ പറഞ്ഞു. ടൂറിസം മേഖലയുടെ വികസനത്തിനൊപ്പം പ്രാദേശിക വികസനവും സാധ്യമാകണം. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
ബേക്കനലിനെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ടൂറിസം ലക്ഷ്യ സ്ഥാനമാക്കുന്നതിന് വിപുലമായ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. ഗതാഗത സൌകര്യങ്ങളും അടിസ്ഥാന സൌകര്യങ്ങളും വര്‍ദ്ധിപ്പിക്കും.ബേക്കല്‍ റെയില്‍വേ സ്റേഷന്‍ വികസനത്തിന് നടപടികളെടുക്കുന്നുണ്ട്. പ്രദേശത്തിന്റെ വികസനത്തിനും ഇതൊന്നിച്ച് നടപടികളുണ്ടാകുമെന്നും ശ്രീ അനില്‍ കുമാര്‍ പറഞ്ഞു.
കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ശ്യാമളാദേവി എന്നിവര്‍ പ്രസംഗിച്ചു. ബേക്കലിലും പരിസരങ്ങളിലുമുള്ള ടൂറിസം കേന്ദ്രങ്ങളെ കുറിച്ചും സാധ്യതകളെ കുറിച്ചും ടൂറിസം വകുപ്പ് ഡയറക്ടര്‍ റാണി ജോര്‍ജ് സംസാരിച്ചു. ടൂറിസം സെക്രട്ടറി ടി.കെ മനോജ് കുമാര്‍ സ്വാഗതവും ബി.ആര്‍.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ഐ.സി മഹേഷ് നന്ദിയും പറഞ്ഞു.

Keywords : Kasaragod, Kerala, Oommen Chandy, Bekal, Know Bekal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.