Controversy | കെ സുരേന്ദ്രനെതിരെ കണ്ണൂരില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കള്‍ പൊലീസില്‍ പരാതി നല്‍കി
Mar 29, 2023, 22:08 IST
കണ്ണൂര്‍: (www.kvartha.com) ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ സ്ത്രീത്വത്തെ അവഹേളിച്ചതിന് കണ്ണൂരിലും പരാതി. സിപിഎം വനിതാ നേതാക്കളെ തന്റെ പ്രസംഗത്തിലൂടെ അവഹേളിച്ചതിനെതിരെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കള്‍ കണ്ണൂരില്‍ പരാതി നല്‍കിയത്.
ജില്ലാ സെക്രടറി പികെ ശ്യാമള, സംസ്ഥാന വൈസ് പ്രസിഡന്റ് എംവി സരള, ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ എന്നിവരാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ സുരേന്ദ്രനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു പരാതി നല്‍കിയത്. സ്ത്രീത്വത്തെ അവഹേളിച്ച സുരേന്ദ്രനെതിരെ പൊലീസ് നടപടിയെടുക്കണമെന്നു ഇവര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
കുടുംബശ്രീയിലെ ചില സിപിഎം പ്രവര്‍ത്തകരായ പൂതനമാര്‍ സര്‍കാര്‍ ഫണ്ടു തട്ടിയെടുത്ത് തടിച്ചുകൊഴുക്കുന്നുവെന്നായിരുന്നു സുരേന്ദ്രന്‍ തൃശൂരില്‍ നടന്ന ഒരു പാര്‍ടി പരിപാടിയില്‍ പ്രസംഗിച്ചത്. ഇതു വിവാദമായതിനെ തുടര്‍ന്ന് സിപിഎമും കോണ്‍ഗ്രസും രംഗത്തുവരികയായിരുന്നു. സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഡി വൈ എഫ് ഐ സംസ്ഥാന ജെനറല്‍ സെക്രടറി വികെ സനോജും കണ്ണൂരില്‍ പറഞ്ഞിരുന്നു.
മന്ത്രി മുഹമ്മദ് റിയാസുള്‍പ്പെടെയുളളവര്‍ അതിശക്തമായ വിമര്‍ശനവുമായി സുരേന്ദ്രനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു. എന്നാല്‍ താന്‍ വ്യക്തികളെ അവഹേളിച്ചിട്ടില്ലെന്നും പൊതുവായുളള കാര്യമാണ് പറഞ്ഞതെന്നുമാണ് സുരേന്ദ്രന്റെ വിശദീകരണം. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുരേന്ദ്രന്റെ വിശദീകരണം.
Keywords: Kannur : Leaders of Democratic Women's Association filed a police complaint against K Surendran, Kannur, News, Politics, Complaint, K Surendran, Kerala.
ജില്ലാ സെക്രടറി പികെ ശ്യാമള, സംസ്ഥാന വൈസ് പ്രസിഡന്റ് എംവി സരള, ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ എന്നിവരാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ സുരേന്ദ്രനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു പരാതി നല്‍കിയത്. സ്ത്രീത്വത്തെ അവഹേളിച്ച സുരേന്ദ്രനെതിരെ പൊലീസ് നടപടിയെടുക്കണമെന്നു ഇവര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
മന്ത്രി മുഹമ്മദ് റിയാസുള്‍പ്പെടെയുളളവര്‍ അതിശക്തമായ വിമര്‍ശനവുമായി സുരേന്ദ്രനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു. എന്നാല്‍ താന്‍ വ്യക്തികളെ അവഹേളിച്ചിട്ടില്ലെന്നും പൊതുവായുളള കാര്യമാണ് പറഞ്ഞതെന്നുമാണ് സുരേന്ദ്രന്റെ വിശദീകരണം. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുരേന്ദ്രന്റെ വിശദീകരണം.
Keywords: Kannur : Leaders of Democratic Women's Association filed a police complaint against K Surendran, Kannur, News, Politics, Complaint, K Surendran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.