Tickets Stolen | പയ്യന്നൂരില്‍ ലോടറി സ്റ്റാള്‍ കുത്തിതുറന്ന് കവര്‍ച; ഓണം ബംപര്‍ ഉള്‍പെടെയുളള ടികറ്റുകള്‍ മോഷ്ടിച്ചതായി പരാതി
Aug 26, 2023, 18:43 IST
കണ്ണൂര്‍: (www.kvartha.com) പയ്യന്നൂര്‍ കാങ്കോലില്‍ റോഡരികിലെ ലോടറി സ്റ്റാള്‍ കുത്തിതുറന്ന് ഓണം ബംപര്‍ ഉള്‍പെടെയുളള ടികറ്റുകള്‍ മോഷ്ടിച്ചതായി പരാതി. തമിഴ്‌നാട് സ്വദേശിനി തങ്കമ്മ നടത്തിവന്ന ലോടറി സ്റ്റാളാണ് കുത്തിതുറന്ന്. ഏകദേശം 5000 രൂപ വിലയുളള ലോടറി ടികറ്റുകളാണ് നഷ്ടപ്പെട്ടത്.
കാങ്കോല്‍ സബ് സ്റ്റേഷന് സമീപത്ത് കെട്ടിയുണ്ടാക്കിയ സ്റ്റാളില്‍ നിന്ന് രാത്രിയില്‍ ടികറ്റുകള്‍ കവര്‍ന്നതെന്നാണ് പരാതി. തങ്കമ്മ കുറച്ചു നാളുകളായി ജീവിതോപാധിയായി ഇവിടെ ടികറ്റ് വില്‍പന നടത്തി വരികയായിരുന്നു. മോഷ്ടിക്കപ്പെട്ട ടികറ്റുകള്‍ ഏതൊക്കെയാണെന്ന് പൊലീസ് പരിശോധന നടത്തിവരികയാണ്.
Keywords: News, Kerala, Kerala-News, Police-News, Kannur, Lottery Tickets, Stolen, Lottery Stall, Payyannur, Complaint, Kannur: Lottery tickets stolen from stall at Payyannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.