Arrested | തലശ്ശേരിയില്‍ ഡോക്ടറെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും പണവും കവര്‍ച നടത്തിയെന്ന കേസിലെ പ്രതി അറസ്റ്റില്‍

 


കണ്ണൂര്‍: (KVARTHA) തലശ്ശേരി നഗരസഭാ പരിധിയിലെ തിരുവങ്ങാട് പെട്രോള്‍ പമ്പിന് സമീപം കാര്‍ യാത്രക്കാരനായ ഡോക്ടര്‍ ബ്രിട്ടോ ജസ്റ്റിന്‍ എന്നയാളുടെ മൊബൈല്‍ ഫോണും പണവും കവര്‍ച നടത്തിയെന്ന കേസിലെ പ്രതിയായ യുവാവിനെ തലശ്ശേരി ടൗണ്‍ പൊലീസ് വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എ കെ നസീറിനെയാണ് (28) പിടികൂടിയത്. 

ജനുവരി 14 ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. റോഡരികില്‍ കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങിയ ഡോക്ടറോട് കാറില്‍ കഞ്ചാവുണ്ടോയെന്ന് ചോദിച്ച് ഭീഷണിപ്പെടുത്തിയ പ്രതികള്‍ ഇയാള്‍ പുറത്തിറങ്ങിയപ്പോള്‍ കീശയിലുണ്ടായിരുന്ന പേഴ്‌സും മൊബൈല്‍ ഫോണും പിടിച്ചു പറിച്ച് ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് പരാതി.

സംഭവത്തില്‍ രണ്ടംഗ സംഘത്തിനെതിരെ തലശ്ശേരി ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ രെജിസ്റ്റര്‍ ചെയ്ത കേസിലാണ് നസീറിനെ പിടികൂടിയത്. സബ് ഇന്‍സ്പെക്ടര്‍ എം പി മനോജ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ നസീറിനെ മുഴപ്പിലങ്ങാട് വെച്ച് ചൊവ്വാഴ്ച (16.01.2024) വൈകുന്നേരം ആറ് മണിയോടെ അറസ്റ്റ് ചെയ്തത്.


Arrested | തലശ്ശേരിയില്‍ ഡോക്ടറെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും പണവും കവര്‍ച നടത്തിയെന്ന കേസിലെ പ്രതി അറസ്റ്റില്‍

 

സി സി ടി വിയില്‍ തെളിഞ്ഞ ദൃശ്യത്തിന്റെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കേസിലെ രണ്ടാം പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

Keywords: News, Kerala, Kerala-News, Police-News, Muzhappilangad News, Kannur News, Accused, Man, Arrested, Threat, Doctor, Money, Mobile Phone, Steal, Police, Thalasseri Police, Kannur: Man arrested after threatening doctor and stealing money, mobile phone.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia