Remanded | കൂട്ടുപുഴ ചെക് പോസ്റ്റിലൂടെ വാഹനത്തില്‍ എംഡിഎംഎ കടത്താന്‍ ശ്രമിച്ചെന്ന കേസ്; പ്രതി റിമാന്‍ഡില്‍

 


കണ്ണൂര്‍: (www.kvartha.com) കൂട്ടുപുഴ ചെക്‌പോസ്റ്റിലൂടെ ബുളറ്റില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചെന്ന കേസില്‍ എക്‌സൈസ് അറസ്റ്റ് ചെയ്ത പ്രതിയെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കണ്ണവം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സഹദ് എ കെ(27) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 

ഉദ്യോഗസ്ഥര്‍ പറയുന്നത്: എക്സൈസ് ഇന്‍സ്‌പെക്ടര്‍ അനീഷ് മോഹന്‍ പിയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കെ എല്‍ 58 ഡബ്ലിയു 1174, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ബൈകില്‍ കടത്തുകയായിരുന്ന 6.340 ഗ്രാം എം ഡി എം എയുമായി യുവാവ് വെള്ളിയാഴ്ച വൈകുന്നേരം പിടിയിലായത്.

വാഹനത്തില്‍ ഉണ്ടായിരുന്ന ബാഗില്‍ നിന്നുമാണ് വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ഉണ്ടായിരുന്ന എം ഡി എം എ കണ്ടെടുത്തത്. ബെംഗ്‌ളൂറില്‍ ബേകറി നടത്തുന്ന പ്രതി വന്‍ മയക്കുമരുന്ന് ലോബിയുടെ കണ്ണിയാണെന്ന് സംശയിക്കുന്നു. 

ഇതിന് മുന്‍പും ഇയാള്‍ എക്‌സൈസ് - പൊലീസ് സംഘങ്ങളെ വെട്ടിച്ച്, അതിര്‍ത്തിയിലൂടെ മയക്കുമരുന്ന് കടത്തി നാട്ടില്‍ വില്പന നടത്തിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൂടാതെ ഇയാള്‍ നേരത്തെ പൊലീസ് കേസില്‍ ഉള്‍പെട്ടിട്ടുണ്ട്. ആറു മാസം ജയിലില്‍ കഴിഞ്ഞിട്ടുമുണ്ട്. 

Remanded | കൂട്ടുപുഴ ചെക് പോസ്റ്റിലൂടെ വാഹനത്തില്‍ എംഡിഎംഎ കടത്താന്‍ ശ്രമിച്ചെന്ന കേസ്; പ്രതി റിമാന്‍ഡില്‍


വാഹനപരിശോധയില്‍ എക്സൈസ് ഇന്‍സ്‌പെക്ടര്‍ അനീഷ് മോഹന്‍ പിയെ കൂടാതെ പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ് ടി, ഷാജി യു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഖില്‍ ജോസ്, ശ്യാം രാജ് എം വി, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ നിത്യ പി എന്നിവരും ഉണ്ടായിരുന്നു. 

പ്രതിയെയും തൊണ്ടിമുതലുകളും തുടര്‍നടപടികള്‍ക്കായി ഇരിട്ടി എക്സൈസ് റേഞ്ച് ഓഫീസ് ഇന്‍സ്പെക്ടര്‍ ചോദ്യം ചെയ്തതിനുശേഷമാണ് മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.

Keywords:  News, Kerala, Kerala-News, Kannur-News, Accused, Arrested, Remanded, Excise, Court,  Kannur: MDMA smuggling accused remanded
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia