Complaint | പരിയാരത്തെ കണ്ണൂര്‍ മെഡികൽ കോളജ് ആശുപത്രിയില്‍ ചികിത്സാ സൗജന്യം നല്‍കാതെ ദുര്‍ബലവിഭാഗങ്ങളെ പിഴിയുന്നതായി പരാതി

 


കണ്ണൂര്‍: (www.kvartha.com) പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിൽ ദുർബലവിഭാഗങ്ങള്‍ക്ക് ചികിത്സ നിഷേധിക്കുന്നതായി പരാതി. ബിപിഎല്‍ വിഭാഗത്തിന് സൗജന്യചികില്‍സ നല്‍കാതെ വഞ്ചിക്കുന്നതില്‍ പ്രതിഷേധിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് മെഡികല്‍ കോളജ് പരിസരത്ത് നിരാഹാര സത്യാഗ്രഹ സമരം നടത്തുമെന്ന് ജനകീയാരോഗ്യ വേദി കണ്‍വീനര്‍ എസ് ശിവസുബ്രഹ്മണ്യന്‍ മുന്നറിയിപ്പുനല്‍കി. 
     
Complaint | പരിയാരത്തെ കണ്ണൂര്‍ മെഡികൽ കോളജ്  ആശുപത്രിയില്‍ ചികിത്സാ സൗജന്യം നല്‍കാതെ ദുര്‍ബലവിഭാഗങ്ങളെ പിഴിയുന്നതായി പരാതി

ആശുപത്രി വികസസമിതിക്ക് പണമുണ്ടാക്കാന്‍ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് അധികൃതര്‍ ബിപിഎല്‍ വിഭാഗത്തിന് സൗജന്യചികില്‍സ നിഷേധിച്ചുവരികയാണെന്ന ആരോപണം ശക്തമാണ്. സര്‍ക്കാര്‍ ഏറ്റെടുത്തതായി പറയുന്ന മെഡികല്‍ കോളജില്‍ തൊട്ടതിനും പിടിച്ചതിനും മുഴുവനാളുകളില്‍ നിന്നും ആശുപത്രിവികസന സമിതിയുടെ പേരുപറഞ്ഞ് അധികൃതര്‍ ഫീസ് ഈടാക്കുന്നുണ്ട്. സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍പറത്തി മഞ്ഞ കാര്‍ഡുള്ള എഎവൈ വിഭാഗത്തിന് മാത്രമായി സൗജന്യ ചികില്‍സ പരിമിതപ്പെടുത്തിയിരിക്കയാണ്.

പിങ്ക് കാര്‍ഡുള്ള ബിപിഎല്‍ വിഭാഗത്തിന് കൂടി സൗജന്യ ചികില്‍സ നല്‍കാന്‍ ആരോഗ്യമന്ത്രി പ്രത്യേക ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കിലും അതൊന്നും തന്നെ മെഡികൽ കോളജില്‍ പാലിക്കപ്പെടുന്നില്ല. ഒ പി രജിസ്‌ട്രേഷന്‍ സൗജന്യമാമെങ്കിലും മറ്റെല്ലാറ്റിനും സ്വകാര്യ ആശുപത്രിയില്‍ നിന്നും വാങ്ങുന്ന ഫീസ് തന്നെയാണ് മിക്ക പരിശോധനകള്‍ക്കും വാങ്ങുന്നത്. എച്ച് ഡി എസ് എന്ന പേരില്‍ പാര്‍ടി സ്വന്തക്കാരെ തിരുകിക്കയറ്റുകയും അവര്‍ക്ക് ശമ്പളം നല്‍കാനെന്ന പേരില്‍ ബിപിഎല്‍ വിഭാഗത്തില്‍ നിന്നുകൂടി ഫീസ് വാങ്ങുകയാണെന്നും ഇതിനെതിരെ ജനകീയ പ്രക്ഷോഭം ആവശ്യമാണെന്നും എസ് ശിവസുബ്രഹ്മണ്യന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Keywords:  Kannur Medical College Hospital, Kerala News, Malayalam News, Kannur News, Complaint, Kannur Medical College Hospital: Complaint that weaker sections are being squeezed without providing free treatment.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia