Mega Thiruvathira | കണ്ണൂര്‍ ദസറ: കുടുംബശ്രീയുടെ മെഗാ തിരുവാതിര അവിസ്മരണീയമായി
Oct 14, 2023, 10:21 IST
കണ്ണൂര്‍: (KVARTHA) ദസറയുടെ ഭാഗമായി കണ്ണൂര്‍ കോര്പറേഷന് കുടുംബശ്രീ അവതരിപ്പിച്ച മെഗാതിരുവാതിര അരങ്ങേറി. പൊലീസ് പരേഡ് ഗ്രൗന്‍ഡില്‍ നടത്തിയ പരിപാടിയില്‍ 200 ല്‍ പരം കുടുംബശ്രീ പ്രവര്‍ത്തകര്‍ അണിനിരന്നു. മെഗാതിരുവാതിര സിനിമാതാരം അനശ്വര പൊന്നമ്പത്ത് തിരിതെളിയിച്ചതോടെ ആരംഭിച്ചു.
മേയര്‍ അഡ്വ.ടി ഒ മോഹനന്, ഡെപ്യൂടി മേയര്‍ കെ ശബീന ടീച്ചര്‍, സ്റ്റാന്റിംഗ് കമിറ്റി ചെയര്മാന്മാരായ എം പി രാജേഷ്, അഡ്വ. പി ഇന്ദിര, ശാഹിന മൊയ്തീന്, സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂര്, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, ടി രവീന്ദ്രന്, എന്‍ ഉഷ, ദസറ കോഡിനേറ്റര്‍ കെ സി രാജന് മാസ്റ്റര്‍, സി ഡി എസ് ചെയര്‍പേഴ്സണ്‍ വി ജ്യോതിലക്ഷ്മി, വൈസ് ചെയര്‍പേഴ്സണ്‍ വി ജി വിനീത, മെമ്പര്‍ സെക്രടറി വി പി അഫ്സില തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Keywords: News, Kerala, Kannur, Mega Thiruvathira, Performance, Kudumbashree, Kannur Dasara, Kannur: Mega Thiruvathira performance of Kudumbashree.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.