MVR Award | എംവിആര്‍ പുരസ്കാരം മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക്; കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും
Nov 6, 2023, 16:37 IST
കണ്ണൂര്‍: (KVARTHA) മുന്‍മന്ത്രിയും സി എം പി നേതാവുമായിരുന്ന എം വി ആറിന്റെ ഒന്‍പതാം ചരമ വാര്‍ഷിക ദിനം നവംബര്‍ ഒന്‍പതിന് വിവിധ പരിപാടികളോടെ നടത്തുമെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നവംബര്‍ ഒന്‍പതിന് രാവിലെ ഒന്‍പത് മണിക്ക് പയ്യാമ്പലം എം വി ആര് സ്മൃതി മണ്ഡപത്തില്‍ നടക്കുന്ന പുഷ്പാര്‍ചനയ്ക്ക് പാട്യം രാജനും എം വി ആറിന്റെ കുടുംബാംഗങ്ങളും നേതൃത്വം നല്‍കും. തുടര്‍ന്ന് 10 മണിക്ക് ചേമ്പര്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന് ഉദ്ഘാടനം ചെയ്യും.
ഇതിനുശേഷം 'കേരള നിര്‍മിതിയില്‍ സഹകരണ മേഖലയുടെ പങ്ക്' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. പാട്യം രാജന് അധ്യക്ഷനാകും. ഇന്‍ഡ്യന്‍ യൂനിയന്‍ മുസ്ലീം ലീഗ് ജെനറല്‍ സെക്രടറി പി കെ കുഞ്ഞാലികുട്ടി മുഖ്യപ്രഭാഷണം നടത്തും. കരകുളം കൃഷ്ണപിള്ള, എം വി ജയരാജന്, എം കെ കണ്ണന്, എം വി നികേഷ് കുമാര്‍, പ്രൊഫ. ഇ കുഞ്ഞിരാമന്, ചൂരായി ചന്ദ്രന് മാസ്റ്റര്‍, സി വി ശശീന്ദ്രന്, പി വി വത്സന് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഈ വര്‍ഷത്തെ എം വി ആര് പുരസ്കാരത്തിന് മെഗാസ്റ്റാര്‍ പത്മശ്രീ മമ്മൂട്ടി അര്‍ഹനായതായും ഭാരവാഹികള്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഡിസംബര്‍ മാസം കൊച്ചിയില്‍വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് മമ്മൂട്ടിക്ക് സമ്മാനിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ പ്രൊഫ. ഇ കുഞ്ഞിരാമന്, സി വി ശശീന്ദ്രന്, പി വി വത്സന്‍മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.