V N Vasavan | സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം; 17 ന് കണ്ണൂരില്‍ നടക്കുന്ന സഹകരണ സംരക്ഷണ സദസില്‍ മന്ത്രി വി എന്‍ വാസവന് പങ്കെടുക്കും
Oct 15, 2023, 08:48 IST
കണ്ണൂര്‍: (KVARTHA) കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര ഗവണ്മെന്റ് നീക്കത്തിനെതിരെ പ്രൈമറി അഗ്രികള്‍ചറല്‍ ക്രഡിറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റി അസോസിയേഷന് കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 17 ന് സഹകരണ സംരക്ഷണ സദസ് നടത്തുമെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വൈകുന്നേരം അഞ്ചുമണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന സദസ്സ് കേരള സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന് ഉദ്ഘാടനം ചെയ്യും. കടന്നപ്പള്ളി രാമചന്ദ്രന് എം എല്‍ എ അധ്യക്ഷനാകും. വിവിധ രാഷ്ട്രീയ നേതാക്കളായ എം വി ജയരാജന്, മുണ്ടേരി ഗംഗാധരന്, എ പ്രദീപന് അബ്ദുള്‍ കരിം ചേലേരി സി എ അജീര്‍, പി പി ദാമോദരന്‍ എന്നിവര്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജനഹൃദയങ്ങളില്‍ വേരുറച്ച കേരളത്തിലെ സഹകരണ വിശ്വാസ്യതയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍കാര്‍ അന്വേഷണ പ്രസ്ഥാനത്തിന്റെ എജന്‍സികളെ അഴിച്ചു വിടുകയാണ്. നാടകീയമായ രീതികളിലൂടെ ജനങ്ങളില്‍ അങ്കലാപ്പ് സൃഷ്ടിക്കാനും അയഥാര്‍ഥമായ പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുകയാണ്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് സഹകരണ സ്ഥാപനങ്ങളെ മോശമായി ചിത്രീകരിക്കുന്നു.
കേരളത്തിലെ സഹകരണ മേഖലയിലെ രണ്ടരലക്ഷം കോടി രൂപ നിക്ഷേപത്തില്‍ കണ്ണുവെച്ച് മള്‍ടി സ്റ്റേറ്റ് സൊസൈറ്റികള്‍ക്കും നവ സ്വകാര്യ ധനസ്ഥാപനങ്ങള്‍ക്കും വഴിയൊരുക്കാനുള്ള കോര്‍പറേറ്റ് അജണ്ടക്കനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
സഹകരണ മേഖലയിലെ ഒറ്റപ്പെട്ട നിലയില്‍ ഉണ്ടാവുന്ന ക്രമക്കേടുകളെ സഹകരണ വകുപ്പ് തന്നെ കണ്ടെത്തി നടപടി കൈക്കൊള്ളുന്ന രീതി ഫലപ്രദമായ നിലയില്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷെ അതിനെ സാമാന്യവത്ക്കരിച്ച് സഹകരണ മേഖലയാകെ മോശമാണെന്ന് പ്രചാരണം നടത്തുന്നതിന് പിന്നില്‍ നിക്ഷിപ്ത താല്പര്യമുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. സി എ അജീര്‍, ടി അനില്‍, പി പി ദാമോദരന്‍, എന്‍ ശ്രീധരന് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: News, Kerala, Kerala-News, Malayalam-News, Kannur News, Minister, V N Vasavan, Attend Co-Operative, Protection Meeting, October 17, Kannur: Minister V N Vasavan will attend co-operative protection meeting on October 17.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.