Robbery | തലശ്ശേരിയില്‍ പൊലീസ് ചമഞ്ഞെത്തിയ യുവാക്കള്‍ കണ്ണില്‍ സ്‌പ്രേ അടിച്ച് ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്നതായി പരാതി
Feb 9, 2023, 19:49 IST
കണ്ണൂര്‍: (www.kvartha.com) തലശ്ശേരിയില്‍ വീണ്ടും മൊബെല്‍ ഫോണ്‍ കവര്‍ച. ഒവി റോഡില്‍ എം ആര്‍ എ ബേകറിക്ക് സമീപത്ത് വച്ച് വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കൊല്‍കത സ്വദേശി റോബിന്റെ മൊബൈല്‍ ഫോണാണ് പൊലീസ് ചമഞ്ഞെത്തിയ യുവാക്കള്‍ കണ്ണില്‍ കുരുമുളക് സ്‌പ്രേ അടിച്ച് കവര്‍ന്നതെന്നാണ് പരാതി.
രാവിലെ ആറു മണിക്ക് ജോലിക്ക് പോകുമ്പോഴായിരുന്നു ആക്രമണം. പൊലീസാണെന്ന് പരിചയപ്പെടുത്തിയ രണ്ട് യുവാക്കള്‍ എവിടേക്ക് പോകുന്നുവെന്നും തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണമെന്നും ആവശ്യപ്പെട്ടു. ഐഡന്റിറ്റി കാര്‍ഡ് പോകറ്റില്‍ നിന്ന് എടുക്കുന്നതിനിടെയാണ് കണ്ണില്‍ കുരുമുളക് സ്‌പ്രേ അടിച്ചത്. ഇതിനിടെ മൊബൈല്‍ ഫോണ്‍ കവരുകയായിരുന്നു എന്നാണ് പരാതി.
തലശ്ശേരി പൊലീസിലാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. മോഷ്ടാക്കള്‍ മാസ്‌ക് ധരിച്ചിരുന്നു. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ച് വരികയാണ്. സമാന രീതിയിലാണ് ജനുവരി 17 ന് പുലര്‍ചെ ജോലിക്ക് പോവുകയായിരുന്ന കൊല്‍കത മേദിനിപൂര്‍ സ്വദേശി സുല്‍ത്വാന്റെ25,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ കവര്‍ച ചെയ്തത്.
സൈകിളില്‍ ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് പൊലീസാണെന്ന് പറഞ്ഞ് തടഞ്ഞു നിര്‍ത്തി തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുകയും കാര്‍ഡ് എടുക്കുന്നതിനിടെ കണ്ണില്‍ മുളക് സ്പ്ര അടിച്ച് ഫോണ്‍ കവര്‍ച ചെയ്യുകയും ചെയ്തത്.
Keywords: Kannur: Mobile phone snatched, Thalassery, News, Police, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.