Police Booked | പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; പോക്‌സോ ചുമത്തി സിപിഎം മുന്‍ ബ്രാഞ്ച് സെക്രടറിക്കെതിരെ കേസെടുത്തു
Aug 11, 2023, 15:13 IST
കണ്ണൂര്‍: (www.kvartha.com) പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെറുതാഴത്ത് സിപിഎം മുന്‍ ബ്രാഞ്ച് സെക്രടറിക്കെതിരെ പോക്‌സോ കേസെടുത്തു. മധുസൂദനനെതിരെയാണ് പരിയാരം പൊലീസ് കേസെടുത്തത്. മാസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നത്.
പൊലീസ് പറയുന്നത്: സ്‌കൂളില്‍ നടന്ന കൗണ്‍സിലിങില്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെയാണ് ലൈംഗീകാതിക്രമം പുറത്തുവന്നത്. സംഭവം പുറത്തുവന്നതോടെ മധുസൂദനന്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
പെണ്‍കുട്ടിക്ക് നേരെ നടന്ന ലൈഗികാതിക്രമ പരാതി പുറത്തുവന്നതിനെ തുടര്‍ന്ന് കുറ്റാരോപിതനെ പാര്‍ടി ബ്രാഞ്ച് സെക്രട്ടറിസ്ഥാനമുള്‍പെടെയുള്ള ഭാരവാഹിത്വത്തില്‍ നിന്നും മാറ്റിയിരുന്നു. ഇതിനു ശേഷം രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് ഇരയായ പെണ്‍കുട്ടിയുടെ മൊഴിയെടുത്തതിന് ശേഷം പോക്‌സോ പ്രകാരം കേസെടുത്തത്. ഹനുമാരമ്പലം ക്ഷേത്രം ജീവനക്കാരനാണ് കുറ്റാരോപിതനായ മധു.
Keywords: Kannur, News, Kerala, Molestation, Case, Police, Booked, Case, Crime, Kannur: Molestation against girl; Police booked.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.