Jailed | '62 വയസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു'; 20 വര്‍ഷം കഠിന തടവും പിഴയും
Aug 8, 2023, 10:42 IST
കണ്ണൂര്‍: (www.kvartha.com) വീട്ടില്‍ അതിക്രമിച്ചുകയറി 62 കാരിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. സി കെ മോഹനന്‍ എന്ന കൊല്ലന്‍ മോഹനനെയാണ് (59) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആര്‍ രാജേഷ് ശിക്ഷിച്ചത്. 2016 സെപ്തംബര്‍ 12 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പൊലീസ് പറയുന്നത്: 12 ന് രാവിലെ 7.30 മണിക്ക് മരുതുംചാല്‍ ബസ് സ്‌റ്റേപിനടുത്ത് വച്ച് മോഹനന്‍ വീട്ടമ്മയോട് ലൈംഗികചുവയോടെ സംസാരിക്കുകയും പിന്നീട് ഉച്ചയ്ക്ക് 1.30ന് ഇവരുടെ വീട്ടിലെത്തി അതിക്രമിച്ച് കയറി ഇവരുടെ വസ്ത്രം വലിച്ചുകീറുകയും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. അന്നത്തെ പയ്യാവൂര്‍ എസ്‌ഐ സി മല്ലിക, എസ്‌ഐ ടി ടി സത്യലാല്‍ എന്നിവരാണ് കേസന്വേഷിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പിക്കുകയും ചെയ്തത്.
സെക്ഷന്‍ 354 പ്രകാരം മൂന്ന് വര്‍ഷം തടവും 50,000 പിഴയും 450 പ്രകാരം ഏഴ് വര്‍ഷം തടവും 50,000 പിഴയും സെക്ഷന്‍ 511(376)പ്രകാരം 10 വര്‍ഷം തടവും 50,000 പിഴയുമാണ് ശിക്ഷ. ആകെ 20 വര്‍ഷത്തെ ശിക്ഷ 10 വര്‍ഷമായി ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്ന് കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.
Keywords: Kannur, News, Kerala, Woman, Jailed, Kannur: Molestation against woman; Man jailed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.