കണ്ണൂര്‍: (www.kvartha.com) കോളയാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മേനച്ചോടിയില്‍ അമ്മക്കും രണ്ട് മക്കള്‍ക്കും വെട്ടേറ്റു. സാരമായി പരുക്കേറ്റ കോളയാട് ശൈലജ(48), മക്കളായ അഭിജിത്(23), അഭിരാമി(18) എന്നിവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ശൈലജക്ക് കഴുത്തിലും അഭിജിത്തിന് തലയിലും അഭിരാമിയുടെ കയ്യിലുമാണ് വെട്ടേറ്റത്. ശൈലജയുടെ ഭര്‍ത്താവ് പ്രഭാകരന് അക്രമത്തില്‍ നിസാരമായി പരുക്കേറ്റു. അയല്‍വാസിയായ നമ്പിക്കണ്ടി രാജന്‍ (50)എന്നയാളാണ് മൂവരെയും വെട്ടിപ്പരുക്കേല്‍പിച്ചതെന്ന് പൊലീസ് പറഞ്ഞു. വഴിത്തര്‍ക്കമാണ് അക്രമണത്തിന് പിന്നിലെന്നാണ് വിവരം.
Keywords: Kannur, News, Kerala, Injured, Kolayad, Mother, Children, Police, Crime, Injured, Hospital, Attack, Kannur: Mother and children attacked.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.