MSM Conference | പുരോഗമനത്തിന്റെ പേരില്‍ അധാര്‍മികതയ്ക്ക് കുട പിടിക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ സമൂഹം കരുതിയിരിക്കണമെന്ന് എംഎസ്എം വിദ്യാര്‍ഥി സമ്മേളനം

 


കണ്ണൂര്‍: (KVARTHA) പുരോഗമനം എന്ന പേരില്‍ സമൂഹത്തിലെ കുടുംബ വ്യവസ്ഥിതിയെ തകര്‍ത്തുകൊണ്ട് വിദ്യാര്‍ഥി സമൂഹത്തെ അധാര്‍മികതയിലേക്ക് തള്ളി വിടുന്ന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ കേരളത്തിലെ പൊതു സമൂഹം കരുതിയിരിക്കണമെന്ന് കേരള നദ് വതുല്‍ മുജാഹിദീന്‍ വിദ്യാര്‍ഥി വിഭാഗമായ എംഎസ്എം കണ്ണൂരില്‍ സംഘാടിപ്പിച്ച ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വിദ്യാര്‍ഥി സമ്മേളനം 'സൈന്‍സ്' അഭിപ്രായപ്പെട്ടു. 

ഇത്തരം പ്രസ്ഥാനങ്ങളില്‍ വിദ്യാര്‍ഥികള്‍ ഭാഗകമാകുന്നതില്‍ രക്ഷിതാക്കള്‍ ജാഗരൂകരാകണമെന്നും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശങ്ങളെ പ്രാകൃതമായി അവതരിപ്പിക്കുന്ന സാഹചര്യം ഗൗരവമായി കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 'ധാര്‍മികതയാണ് മാനവികതയുടെ ജീവന്‍' എന്ന പ്രമേയത്തില്‍ നടന്ന സമ്മേളനം കേരള നദ് വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സെക്രടറി ഡോ. പി പി അബ്ദുല്‍ ഹഖ് ഉദ്ഘാടനം ചെയ്തു.   

MSM Conference | പുരോഗമനത്തിന്റെ പേരില്‍ അധാര്‍മികതയ്ക്ക് കുട പിടിക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ സമൂഹം കരുതിയിരിക്കണമെന്ന് എംഎസ്എം വിദ്യാര്‍ഥി സമ്മേളനം

എംഎസ്എം സംസ്ഥാന പ്രസിഡന്റ് അമീന്‍ അസ്ലഹ് അധ്യക്ഷത വഹിച്ചു, കെ വി സുമേഷ്  എംഎല്‍എ മുഖ്യാഥിതി ആയി, കെഎന്‍എം സംസ്ഥാന സെക്രടറി ഡോക്ടര്‍ സുല്‍ഫികര്‍ അലി, ശംസീര്‍ കൈത്തേരി, എംഎസ്എം സംസ്ഥാന ട്രഷറര്‍ നവാസ് സ്വലാഹി, എംഎസ്എം കണ്ണൂര്‍ ജില്ലാ ട്രഷറര്‍ ജാബിര്‍ കടവത്തൂര്‍, അംജദ് എടവണ്ണ എന്നിവര്‍ സംസാരിച്ചു. 

തുടര്‍ന്ന് നടന്ന പഠന സെഷനുകളില്‍ എംഎസ്എം ഉപാധ്യക്ഷനായ യഹിയ മദനി കാളികാവ്, സഅദ്ഉദ്ദീന്‍ സ്വലാഹി, എം എസ് എം പ്രവര്‍ത്തകസമിതി അംഗം അബ്ദുല്‍ വാജിദ് അന്‍ സാരി തുടങ്ങിയവര്‍ സംസാരിച്ചു. കേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന സെക്രടറി ഹനീഫ് കായക്കൊടി വിദ്യാര്‍ഥികളുമായി സംവദിച്ചു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സെഷനില്‍ ഐഎസ്എം ഉപാധ്യക്ഷന്‍ ജലീല്‍ മാമാങ്കര, എംഎസ്എം ഉപാധ്യക്ഷന്‍ ഡോ. റംസീന്‍ അബ്ദുര്‍ റസാഖ്, നസീഫ് നെല്ലൂര്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുമായി നടന്ന ചര്‍ചകള്‍ക്ക് എന്‍ വി മുഹമ്മദ് സക്കറിയ മൗലവി, മഹ്‌സും അഹ്‌മദ് സ്വലാഹി എന്നിവര്‍ നേതൃത്വം നല്‍കി. 

തുടര്‍ന്ന് നടന്ന വിദ്യാര്‍ഥിനി സംഗമത്തില്‍ സെകീന ടീചര്‍, ശമീമ ഇസ്ലാഹിയ, ഫിദ അന്‍വര്‍, ഫെബിന നാസര്‍, വാഫിറ ഹന്ന, നിഹാല മിന്ഹാ, ശഹനാസ് റശീദ് എന്നിവര്‍ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന ക്വിസ് മത്സരങ്ങള്‍ക്ക് ആദില്‍ അത്താണിക്കല്‍, ആദില്‍ ബിന്‍ ശരീഫ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന വൈജ്ഞാനിക സംഗമത്തില്‍ ശിബിലി മുഹമ്മദ്, സദാദ് അബ്ദുസമദ്, അസീം തെന്നല, അബ്ദുല്‍ മുഹ്‌സിന്‍ റശീദ്, നാസിം റഹ് മാന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 

വൈകീട്ട് നടന്ന സമാപന സമ്മേളനം കെഎന്‍എം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി കെ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഫാറൂഖ് അധ്യക്ഷത വഹിച്ചു. എംഎസ്എം സംസ്ഥാന ജനറല്‍ സെക്രടറി സുഹ്ഫി ഇമ്രാന്‍, ഉനൈസ് പാപ്പിനിശ്ശേരി, ബാസില്‍ കണ്ണൂര്‍, നിഷാന്‍ കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ കാംപസുകളില്‍ പ്രി സൈന്‍സ് സംഘടിപ്പിച്ചു.

Keywords:  MSM, Student Conference, Conference, Signs, Kannur, News, Kerala, Kannur: MSM student conference.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia