Dharna | സര്‍കാര്‍ അവഗണനയ്ക്കെതിരെ പ്രതിഷേധം; നാഷണല്‍ എക്സ് സര്‍വീസ് മെന്‍ കോ ഓര്‍ഡിനേഷന്‍ കമിറ്റി കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്‍പില്‍ ധര്‍ണ നടത്തും

 


കണ്ണൂര്‍: (www.kvartha.com) നാഷണല്‍ എക്സ് സര്‍വീസ് മെന്‍ കോ ഓര്‍ഡിനേഷന്‍ കമിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കണ്ണൂര്‍ കലക്ടറേറ്റിന് മുന്‍പില്‍ സെപ്തംബര്‍ ഒന്‍പതിന് ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സീനിയര്‍ വൈസ് ചെയര്‍മാന്‍ വി എസ് ജോണ്‍ ഉദ്ഘാടനം ചെയ്യും. ധര്‍ണയില്‍ അറുനൂറിലേറെപേര്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

1973 ല്‍ മൂന്നാം ശമ്പള കമീഷന്‍ വെട്ടിക്കുറച്ച 70 ശതമാനം പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, ഒ എം ജെ സി റിപോര്‍ട് നടപ്പാക്കുക, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ഇസിഎച്എസ് എംപാനല്‍ ആശുപത്രികളില്‍ എല്ലാ റാങ്കിലുള്ളവര്‍ക്കും റൂം സൗകര്യം ഏര്‍പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തുന്നതെന്ന് ഭാരവാഹികളായ എന്‍ പവിത്രന്‍, ലക്ഷമണ്‍ പുന്നാട്, പി വി രാജന്‍, പി ജെ രാജു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Dharna | സര്‍കാര്‍ അവഗണനയ്ക്കെതിരെ പ്രതിഷേധം; നാഷണല്‍ എക്സ് സര്‍വീസ് മെന്‍ കോ ഓര്‍ഡിനേഷന്‍ കമിറ്റി കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്‍പില്‍ ധര്‍ണ നടത്തും


Keywords: News, Kerala, Kerala-News, Kannur, Kannur-News, National, Ex-Servicemen, Coordination Committee, Dharna, Kannur News, Collectorate, Kannur: National Ex-Servicemen Coordination Committee will hold a Dharna in front of the Kannur Collectorate.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia