Folk Fest | നാഷനല്‍ ഫോക് ഫെസ്റ്റ് പയ്യന്നൂരില്‍ സെപ്തംബര്‍ ഒന്‍പതിന് തുടങ്ങും; ഉദ്ഘാടനം ടി ഐ മധുസൂദനന്‍ എംഎല്‍എ

 


പയ്യന്നൂര്‍: (www.kvartha.com) കേരള ഫോക് ലോര്‍ അകാഡമി, സൗത് സോണ്‍ കള്‍ചറല്‍ സെന്റര്‍ തഞ്ചാവൂര്‍, ദൃശ്യ പയ്യന്നൂര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന നാഷണല്‍ ഫോക് ഫെസ്റ്റ് സെപ്തംബര്‍ 9, 11 തീയതികളില്‍ നടക്കും.

പയ്യന്നൂര്‍ ഗാന്ധിപാര്‍കില്‍ നടക്കുന്ന ഫെസ്റ്റില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാരും കേരളത്തിലെ കലാകാരന്മാരും പരിപാടികള്‍ അവതരിപ്പിക്കും. ഒമ്പതിന് വൈകിട്ട് ആറിന് ടി ഐ മധുസൂദനന്‍ എം എല്‍ എ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.

കേരള ഫോക് ലോര്‍ അകാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാകും. പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ വി ലളിത, ബ്ലോക് പഞ്ചായത് പ്രസിഡന്റ് പി വി വത്സല തുടങ്ങിയവര്‍ മുഖ്യാതിഥികളാകും.

ഹരിയാനയില്‍ നിന്നുള്ള ഗൂമര്‍ ഡാന്‍സ്, ഫാഗ് ഡാന്‍സ്, ജമ്മുകശ്മീരില്‍ നിന്നും ഡോഗ്രി ഡാന്‍സ്, പഹാഡി ഡാന്‍സ്, അസമില്‍ നിന്നുള്ള ബിഹു ഡാന്‍സ്, കുഷാന്‍ ഡാന്‍സ്, ബംഗാളില്‍ നിന്നുള്ള പുരുളിയ ഡാന്‍സ്, ചാവു ഡാന്‍സ്, ഹിമാചല്‍ പ്രദേശിലെ സിര്‍ മൗറി ഡാന്‍സ്, പാദുവ ഡാന്‍സ്, ഒറീസയിലെ ചടയ ആന്‍ഡ് റണപ് ഡാന്‍സ് എന്നീ കലാരൂപങ്ങളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഫോക് ഫെസ്റ്റില്‍ എത്തുന്നത്.

കേരളത്തില്‍ നിന്നുള്ള പടിയ നൃത്തം, മുടിയേറ്റ്, കണ്യാര്‍കളി, തോല്‍പ്പാവ കുത്ത്, കേത്രാട്ടം, പൂതനും തിറയും തുടങ്ങി വൈവിധ്യങ്ങളായ കേരളത്തിലെ തനത് നാടന്‍ കലാരൂപങ്ങളും ഫോക് ഫെസ്റ്റിനോടനുബന്ധിച്ച് അവതരിപ്പിക്കും.

വാര്‍ത്ത സമ്മേളനത്തില്‍ ടി ഐ മധുസൂദനന്‍ എം എല്‍ എ, ഫോക് ലോര്‍ അകാഡമി സെക്രടറി എ വി അജയകുമാര്‍, ദൃശ്യ സെക്രടറി കെ ശിവകുമാര്‍, പ്രസിഡന്റ് അഡ്വ. കെ വി ഗണേശന്‍, ട്രഷറര്‍ കെ കമലാക്ഷന്‍, പി വി ലക്ഷ്മണന്‍ നായര്‍, വി പി വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Folk Fest | നാഷനല്‍ ഫോക് ഫെസ്റ്റ് പയ്യന്നൂരില്‍ സെപ്തംബര്‍ ഒന്‍പതിന് തുടങ്ങും; ഉദ്ഘാടനം ടി ഐ മധുസൂദനന്‍ എംഎല്‍എ


Keywords:  News, Kerala, Kerala-News, Kannur-News, Regional-News, Payyanur News, Kannur News, National Folk Fest, September 9, Kannur: National Folk Fest will begin on September 9 at Payyanur.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia