Obituary | ഹൃദയാഘാതം: കണ്ണൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു

 
Kannur, Qatar, heart attack, death, obituary, A.K. Laneesh, Chalod Moolakary, Kerala, expat death
Kannur, Qatar, heart attack, death, obituary, A.K. Laneesh, Chalod Moolakary, Kerala, expat death

Photo: Arranged

വ്യാഴാഴ്ച രാത്രിയോടെ ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ നാട്ടിലെത്തിച്ച മൃതദേഹം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് സംസ്‌കരിച്ചു.

കണ്ണൂര്‍: (KVARTHA) ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു. കണ്ണൂര്‍ ചാലോട് മൂലക്കരി സ്വദേശി എകെ ലനീഷാണ്(44) ഖത്തറില്‍ വച്ച് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. പരേതനായ എംകെ നാരായണന്റെ മകനാണ്. എകെ ലളിതയാണ് അമ്മ. ഭാര്യ ഷഗിന. ലനീഷിന്റെ നിനച്ചിരിക്കാതെയുള്ള മരണം കുടുംബത്തെയും സുഹൃത്തുക്കളെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു.


മകന്‍: ദേവനന്ദ്. സഹോദരങ്ങള്‍: ലിഫ്‌ന, പരേതനായ ലിജേഷ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വ്യാഴാഴ്ച രാത്രിയോടെ ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് സംസ്‌കരിച്ചു.

#KannurNews #KeralaNews #Qatar #heartattack #obituary #RIP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia