Custody | മദ്യപാനം തടയുന്നതിനായി ക്ലബിലേക്ക് കടന്നുചെന്ന എസ് ഐ ഉള്‍പെടെയുള്ള സംഘത്തെ വളഞ്ഞിട്ട് തല്ലി പരുക്കേല്‍പിച്ചെന്ന സംഭവത്തില്‍ കേസെടുത്തു; 3 പേര്‍ കസ്റ്റഡിയില്‍
Aug 14, 2023, 12:07 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ അത്തായകുന്നില്‍ മദ്യപാനത്തിനിടെ കടന്നുചെന്ന കണ്ണൂര്‍ ടൗണ്‍ എസ് ഐയേയും കൂടെയുണ്ടായിരുന്ന പൊലീസുകാരെയും ക്ലബില്‍ പൂട്ടിയിട്ട് ഒരുസംഘമാളുകള്‍ തല്ലിചതച്ചതെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പട്രോളിംഗിനിടെ ക്ലബില്‍ വെച്ച് മദ്യപിക്കുന്നത് കണ്ട് പൊലീസ് കയറിയപ്പോള്‍ പുറത്ത് നിന്ന് വാതില്‍പൂട്ടി അകത്തുണ്ടായിരുന്ന ഏഴ് പേര്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. കണ്ണൂര്‍ ടൗണ്‍ എസ് ഐ സിഎച് നജീബിന് മര്‍ദനത്തില്‍ ചുമലിനാണ് പരുക്കേറ്റത്. സിവില്‍ പൊലീസ് ഓഫീസര്‍ അനീഷിനും പരുക്കുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരുക്കേറ്റ പൊലീസുകാര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
Keywords: Kannur: Officers attacked; 3 in Police Custody, Kannur, News, Injury, Hospital, Treatment, Custody, Complaint, Case, Club, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.