Died | കണ്ണൂരില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു

 


കണ്ണൂര്‍: (www.kvartha.com) പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. തളിപ്പറമ്പ് കുണ്ടാംകുഴി റോഡിലെ സിറാജ്- ഫാത്വിമത് ശിഫ ദമ്പതികളുടെ ഏകമകള്‍ ഹയ മെഹ് വിശ് ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെ പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചികിത്സക്ക് ശേഷം രാത്രിയോട് കൂടി ഇവരെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ആറുമണിയോട് കൂടി ബോധരഹിതയായ കുഞ്ഞിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു.

ആരോഗ്യ നില അതീവഗുരുതരമായതിനെത്തുടര്‍ന്ന് പരിയാരം മെഡികല്‍ കോളജിലേക്ക് മാറ്റി. അവിടെയെത്തിച്ച് രണ്ടുമണിക്കൂറിന് ശേഷം കുട്ടിയുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

കഴിഞ്ഞ ഒരാഴ്ചക്കിടെ കണ്ണൂരില്‍ പനി ബാധിച്ച് അഞ്ച് പേരാണ് മരിച്ചത്. പനി ബാധിച്ച് രണ്ടരവയസുള്ള കുട്ടിയും മരിച്ചിരുന്നു.

Died | കണ്ണൂരില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു

Keywords: Kannur: One and half year-old girl died of fever, Kannur, News, Obituary, Death, Haya Mehvish, Hospital, Treatment, Doctors, Dead Body, Kerala.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia