Arrested | ജ്വലറി ഉടമയുടെ പണം തട്ടിയെടുത്തെന്ന കേസ്; ഒരു പ്രതി കൂടി അറസ്റ്റില്‍
Feb 15, 2024, 18:18 IST
കണ്ണൂര്‍: (KVARTHA) പാപ്പിനിശ്ശേരി ദേശീയപാതയില്‍ പട്ടാപ്പകല്‍ ജ്വലറി ഉടമയില്‍ നിന്നും ആറരലക്ഷം തട്ടിയെടുത്തെന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. പണം തട്ടിയെടുത്ത് സ്‌കൂടറില്‍ രക്ഷപ്പെട്ട മുഖ്യപ്രതി മന്‍സൂറാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു,
കണ്ണൂര്‍ എ സി പി കെ വി വേണുഗോപാലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വളപട്ടണം എസ് ഐ നിതിന്‍, എ എസ് ഐ ഷാജി, സി പി ഒ കിരണ്‍ എന്നിവരുള്‍പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉച്ചയോടെ പാപ്പിനിശേരി പഞ്ചായതിന് സമീപത്തുവെച്ച് തളിപ്പറമ്പ് ബസ് കാത്തിരിപ്പിനടുത്തുള്ള 'സിറ്റി ഗോള്‍ഡ്' ജ്വലറി ഉടമ കീഴാറ്റൂരിലെ കെ എം അഗസ്റ്റിനാണ് പണം നഷ്ടമായത്. പാപ്പിനിശേരി ഗ്രാമ പഞ്ചായത് പരിധിയിലെ മന്‍സൂര്‍, അശ്‌റഫ് എന്നിവരാണ് അഗസ്റ്റിനില്‍ നിന്ന് പണമടങ്ങിയ ബാഗ് തട്ടിയെടുത്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അശ്‌റഫ് തൊട്ടടുത്ത ദിവസം തന്നെ പൊലീസ് പിടിയിലായിരുന്നു.
Keywords: News, Kerala, Kerala-News, Kannur-News, Police-News, Accused, Police, Case, Money, Extorted, Jewelery owner, Kannur News, Local News, Kannur: One more accused arrested in extorting money case from Jewelery owner.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.