Convention | കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് കണ്‍വെന്‍ഷന്‍ നടത്തി; മോദിയുടെ ഗാരണ്ടികളെല്ലാം തട്ടിപ്പെന്ന് രമേശ് ചെന്നിത്തല

 


കണ്ണൂര്‍: (KVARTHA) മോദിയുടെ ഗാരണ്ടി വെറും തട്ടിപ്പാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോദി അധികാരത്തിലേറുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ ഒട്ടേറെ ഗാരണ്ടി നല്‍കിയിരുന്നു. ആ ഗാരണ്ടിയെല്ലാം എവിടെ പോയി. ഇപ്പോള്‍ പുതിയ ഗ്യാരണ്ടിയുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ലോകസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായുള്ള കമിറ്റി രൂപികരണം ടൗണ്‍സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
  
Convention | കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് കണ്‍വെന്‍ഷന്‍ നടത്തി; മോദിയുടെ ഗാരണ്ടികളെല്ലാം തട്ടിപ്പെന്ന് രമേശ് ചെന്നിത്തല

യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം നല്‍കുമെന്നും സ്വിസ് ബാങ്കിലുള്ള കള്ളപ്പണം പുറത്ത് കൊണ്ടുവന്ന് ഇന്ത്യയിലെ വനിതകള്‍ക്ക് നല്‍കുമെന്നും പറഞ്ഞായിരുന്നു ഗ്യാരണ്ടി വാഗ്ദാനം. ഇതില്‍ ഏതാണ് നടപ്പിലാക്കിയത്. കൂടുതല്‍ ഐടി കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും കൂടുതല്‍ എയിംസ് ആശുപത്രികള്‍ തുടങ്ങുമെന്നും പറഞ്ഞതില്‍ ഏതാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് ചെന്നിത്തല ചോദിച്ചു. ഇപ്പോള്‍ എവിടെ നോക്കിയാലും മോദിയുടെ മുഖമുള്ള ചിത്രവുമായി ഗ്യാരണ്ടി വാഗ്ദാനമാണ്. വോട്ട് നേടാനുള്ള ഒരു തന്ത്രം മാത്രമാണ് ഇപ്പോഴത്തെ ഗ്യാരണ്ടിയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് വര്‍ഗീയത ആളിക്കത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അയോധ്യയില്‍ നമ്മളെല്ലാം ആരാധിക്കുന്ന രാമനെയല്ല പ്രതിഷ്ഠിച്ചതെന്നും അവിടെയുള്ളത് രാഷ്ട്രീയരാമനാണെന്നും ചെന്നിത്തല പറഞ്ഞു, കേരളത്തില്‍ ഐക്യജനാധിപത്യമുന്നണിയുടെ കരുത്തുറ്റ സ്ഥാനാര്‍ത്ഥികളാണ് മല്‍സര രംഗത്തുള്ളത്. പാര്‍ലമെന്റില്‍ കരുത്തുറ്റ അംഗങ്ങളെ അയക്കണമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം അതനുസരിച്ചാണ് കെപിസിസി പ്രസിഡന്റായിരുന്ന കെ സുധാകരനെ കണ്ണൂരിലും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ആലപ്പുഴയിലും കെ മുരളീധരനെ തൃശൂരും ഷാഫിപറമ്പിലിനെ വടകരയിലും മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ക്ക് ദുരിതം മാത്രം വിതക്കുന്ന പിണറായി സര്‍ക്കാരിനുള്ള താക്കീതായിരിക്കണം കേരള ജനത ലോകസഭ തിരഞ്ഞെടുപ്പില്‍ നല്‍കേണ്ടത്. ഈ തിരഞ്ഞെടുപ്പില്‍ ഇരുപതില്‍ ഇരുപത് എന്നതായിരിക്കണം വിജയലക്ഷ്യം. എല്ലാവരും ഒറ്റകെട്ടായി ഒരു മനസോടെ പ്രവര്‍ത്തിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ഇന്ത്യ മുന്നണി അധികാരത്തിലേറിയാല്‍ പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍ എറിയുമെന്ന് യോഗത്തില്‍ പ്രസംഗിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ ഒരു കാരണവശാലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണി അനുവദിക്കില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് കണ്‍വീനര്‍ അബ്ദുള്‍ കരീം ചേലേരി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, കേരള കോണ്‍ഗ്രസ് നേതാവ് കെ എ ഫിലിപ്പ്, കെപിസിസി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി എന്നിവര്‍ സംസാരിച്ചു. എംഎല്‍എ മാരായ സണ്ണിജോസഫ്, സജീവ് ജോസഫ്,കെ പി സിസി ജനറല്‍ സെക്രട്ടറിമാരായ കെ ജയന്ത്,അഡ്വ. സോണി സെബാസ്റ്റ്യന്‍, പി എം നിയാസ്, എഐസിസി മെമ്പര്‍ വി എ നാരായണന്‍,മേയര്‍ മുസ്ലിഹ് മഠത്തില്‍ , കെപിസിസി സെക്രട്ടറി ഡോ കെ വി ഫിലോമിന, മുന്‍ മേയര്‍ അഡ്വ, ടി ഒ മോഹനന്‍,നേതാക്കളായ, കെ സി മുഹമ്മദ് ഫൈസല്‍, റജില്‍ മാക്കുറ്റി,അബ്ദുറഹ്മാന്‍കല്ലായി, വി പി വമ്പന്‍, സി എ അജീര്‍, ഇല്ലിക്കല്‍ അഗസ്തി, സഹജന്‍, അഷ്‌റഫ് പുറവൂര്‍, യൂസഫലി മടവൂര്‍,പി ടി മാത്യു, വി രാഹുല്‍ (ഫോര്‍വേഡ് ബ്ലോക്ക് ), എം സതീഷ് കുമാര്‍ (ജെ എസ് എസ് ) തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords:  News, News-Malayalam-News, Kerala, Kerala-News , Politics, Politics-News, Lok-Sabha-Election-2024, Kannur Parliamentary Constituency UDF Convention held.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia